CLIMATE CHANGE

അതിതീവ്ര ചുഴലിക്കാറ്റായി മോക്ക; ബംഗ്ലാദേശിലും മ്യാന്‍മറിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും

കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെബ് ഡെസ്ക്

തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന മോക്ക അതിതീവ്രചുഴലിക്കായി കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ കോക്‌സ് ബസാറിനും മ്യാന്‍മറിനും ക്യാവ്പൂവിനും ഇടയില്‍ മണിക്കൂറില്‍ 160 കി.മി വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മോക്കയുടെ പ്രഭാവം അനുഭവപ്പെടാന്‍ ഇടയുള്ള തീരപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. വെളളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളാണ് ബംഗ്ലാദേശില്‍ മിക്കതും. 160 ദശലക്ഷം ജനങ്ങളാണ് അവിടെയുളളത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും കാറ്റോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ന്യൂന മർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യൻ തീരത്തിന് സമാന്തരമായി ബംഗ്ലാദേശ് തീരത്തേക്കാണ് മോക്ക ചുഴലിക്കാറ്റിന്റെ സഞ്ചാരം. ന്യൂനമർദത്തിന് രൂപമാറ്റം സംഭവിച്ചതിന് പിന്നാലെ കേരളത്തിലും മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. മോക്ക ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും മത്സ്യതൊഴിലാളികളെയും തീരദേശവാസികളെയും കാര്യമായി ബാധിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി