CLIMATE CHANGE

ആഗോളതാപനം മനുഷ്യർക്ക് ഇങ്ങനെയും വെല്ലുവിളി; വരും വർഷങ്ങളിൽ വിഷപ്പാമ്പുകളുടെ കൂട്ടകുടിയേറ്റമുണ്ടാകുമെന്ന് പഠനം

'ലാൻസെറ്റ് പ്ലാനിറ്ററി ഹെൽത്ത്' ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്

വെബ് ഡെസ്ക്

കാലാവസ്ഥ വ്യതിയാനം മൂലം വിഷപ്പാമ്പുകൾ പുതിയ പല പ്രദേശങ്ങളിലേക്കും കൂട്ടമായി കുടിയേറുന്നതായി പഠനം. അയൽരാജ്യങ്ങളിലെ ചൂട് വർധിക്കുന്നതിനാൽ നേപ്പാൾ, നൈജർ, നമീബിയ, ചൈന, മ്യാന്മർ എന്നിവിടങ്ങളിലേക്കു വലിയ തോതിൽ വിഷപ്പാമ്പുകൾ കുടിയേറുമെന്ന് ഗവേഷകർ പറയുന്നു. 'ലാൻസെറ്റ് പ്ലാനിറ്ററി ഹെൽത്ത്' ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

തെക്കൻ ഏഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വരും നാളുകളിൽ പാമ്പുകടി വർധിച്ചേക്കുമെന്ന് പഠനം പറയുന്നു. 2070 ഓടെ വിവിധതരം പാമ്പുകൾക്ക് ജീവിക്കാൻ അനുസൃതമായ മേഖലകൾ ഏതെന്നായിരുന്നു പഠനം. 209 വിഷപ്പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾ അടിസ്ഥാമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്.

ഉഷ്ണമേഖല, ഉപ-ഉഷ്ണമേഖലാ ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം വിഷപ്പാമ്പുകളുടെ ഭൂരിഭാഗവും അതിജീവനത്തിനു പ്രയാസം നേരിടുന്നുണ്ട്. അതേസമയം പടിഞ്ഞാറൻ ആഫ്രിക്കൻ ഗാബൂൺ വൈപ്പർ പോലുള്ള ചില പാമ്പുവർഗങ്ങളുടെ ആവാസവ്യവസ്ഥ 250 ശതമാനം വരെ വർധിക്കുമെന്നും പഠനം പറയുന്നു.

2070 ആകുമ്പോഴേക്കും യൂറോപ്യൻ അണലി, കൊമ്പൻ അണലി എന്നിവയുടെ വ്യാപ്തി ഇരട്ടിയിലധികമാകുമെന്നും പഠനം, പ്രവചിക്കുന്നു. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന വേരിയബിൾ ബുഷ് വൈപ്പർ, അമേരിക്കയിലെ ഹോഗ്നോസ്ഡ് പിറ്റ് വൈപ്പർ എന്നിവയുൾപ്പെടെ ചില പാമ്പുകളുടെ ആവാസവ്യവസ്ഥ 70 ശതമാനത്തിലധികം നഷ്ടപ്പെടുമെന്നും പറയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 18 മുതൽ 27 ലക്ഷം ആളുകൾക്കാണ് വിഷപ്പാമ്പുകളുടെ കടിയേൽക്കുന്നത്. ഇത് 1,38,000 മരണങ്ങൾക്കും കുറഞ്ഞത് 4,00,000 പേർക്ക് സ്ഥിരമായ വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട്. "വിഷമുള്ള പാമ്പുകൾ പുതിയ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നും ജീവിതപരിസരം സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ട സമയമാണെന്നും ഗവേഷകർ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി