EXPLAINER

14 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ; നിര്‍ണായക മത്സരത്തിന് തരൂര്‍ ഒരുങ്ങുമ്പോള്‍

വെബ് ഡെസ്ക്

ജനിച്ചത് ലണ്ടനിൽ , വളർന്നത് കൽക്കട്ടയിലും ബോംബെയിലും. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം, ഫ്‌ലച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് അഫയേര്‍സില്‍ ഡോക്ടറേറ്റ് . 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ച തരൂര്‍ കോഫി അന്നന് ശേഷം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മത്സരിച്ച വിശ്വപൗരനാണ് .

രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 2008 ല്‍. 2009 മുതല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള കോൺഗ്രസ് എം പി ആണ്. ഒന്നാം യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയും രണ്ടാം യുപിഎ സർക്കാരിൽ മാനവവിഭവശേഷി സഹമന്ത്രിയുമായി.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെക്കുറിച്ച് നടത്തിയ ക്ലാസ്സിക്കല്‍ സ്പീച്ച് യൂട്യൂബില്‍ 8.1 ദശലക്ഷം പേരാണ് ഇതുവരെ കേട്ടത്

അന്തര്‍ദേശീയ പത്രങ്ങളില്‍ എഴുതുന്ന കോളമിസ്റ്റ്, പത്ര പ്രവര്‍ത്തകന്‍, മികച്ച വാഗ്മി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെക്കുറിച്ച് നടത്തിയ ക്ലാസ്സിക്കല്‍ സ്പീച്ച് യൂട്യൂബില്‍ 8.1 ദശലക്ഷം പേരാണ് ഇതുവരെ കേട്ടത്.

why I am a Hindhu എന്ന പുസ്തകത്തിൽ തീവ്രഹൈന്ദവതയെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയും ലളിതമായ ആഖ്യാനങ്ങളിലൂടെയും അനായാസമായി പൊളിക്കുന്നുണ്ട് തരൂര്‍

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവാണ് എന്ന പുസ്തകത്തില്‍ , തീവ്ര ഹൈന്ദവതയെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയും ലളിതമായ ആഖ്യാനങ്ങളിലൂടെയും അനായാസമായി പൊളിക്കുന്നുണ്ട് തരൂര്‍ . ലിബറല്‍ - സെക്യുലര്‍ ചിന്ത ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക് തീവ്ര ഹൈന്ദവതയെ ചെറുക്കാനുള്ള കൈ പുസ്തകമായി why I am a Hindhu വിനെ ഉപയോഗിക്കാം.

ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, മറാട്ടി, ബംഗാളി, , ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യും ശശി തരൂർ .നയതന്ത്രജ്ഞനും എഴുത്തുകാരനും ബുദ്ധിജീവിയുമായ ഡോ ശശി തരൂര്‍ ഇന്ത്യ എന്തെന്നറിയാവുന്ന, ലോകം കണ്ടറിഞ്ഞ വിശ്വപൗരനാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?