EXPLAINER

സെമി ഫൈനൽ കളമൊരുങ്ങി, ഇനി പോരാട്ടം

കഴിഞ്ഞ തവണ അതായത് 2018ല്‍ ഈ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതിന് ശേഷം എന്തുകൊണ്ടാണ് ബിജെപിയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് സാധ്യമായത്?

സനു ഹദീബ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ അതിന് തൊട്ടുമുമ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ ഫലം അറിഞ്ഞാല്‍ മതിയെന്ന് പറയാറുണ്ട്. എന്നാല്‍ അങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. കാരണം 2018 ല്‍ ഈ അഞ്ചില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് തോല്‍വിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ സംസ്ഥാനങ്ങളിലടക്കം വലിയ കുതിപ്പാണ് ബിജെപി നടത്തിയത്. എങ്കിലും ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍, ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ തവണ അതായത് 2018ല്‍ ഈ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതിന് ശേഷം എന്തുകൊണ്ടാണ് ബിജെപിയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് സാധ്യമായത്?

അത് പരിശോധിക്കുന്നതിന് മുമ്പ് അന്ന് എന്താണ് നടന്നതെന്ന് നോക്കാം

മധ്യപ്രദേശ്

മധ്യപ്രദേശ് 20 വര്‍ഷമായി ബിജെപിയാണ് ഭരണത്തില്‍. ശിവരാജ് സിങ് ചൗഹാന്‍ തുടര്‍ച്ചായി ഭരിക്കുന്നു. ചെറിയൊരു ഇടവേള ഉണ്ടാക്കിയത് 2018 ലാണ്. അന്ന് 18 മാസങ്ങൾക്ക് ശേഷം അധികാരം പോയി. ജയിച്ച കോണ്‍ഗ്രസിനെ ജ്യോതിരാധിത്യ സിന്ധ്യയുടെ സഹായത്തോടെ അട്ടിമറിയിലൂടെ പുറത്താക്കി വീണ്ടും ഭരണത്തിലെത്തി.

114 സീറ്റുകളുമായി കോൺഗ്രസ് വലിയ കക്ഷിയായി ഉയർന്നുവെങ്കിലും ഭൂരിപക്ഷം നേടാനായില്ല. ബിജെപി 109 സീറ്റുകൾ നേടി. സമാജ്‌വാദി പാർട്ടിയുടെ 1 എംഎൽഎയുടെയും ബഹുജൻ സമാജ് പാർട്ടിയുടെ 2 എംഎൽഎയുടെയും 4 സ്വതന്ത്ര എംഎൽഎയുടെയും പിന്തുണ നേടി ഡിസംബറിൽ കമൽനാഥ്‌ സർക്കാർ രുപീകരിച്ചു. എന്നാൽ 22 സിറ്റിംഗ് എംഎൽഎമാർ കൂറുമാറി രാജിവെച്ചതോടെ കമൽനാഥ്‌ സർക്കാർ രാജി വെച്ചു. കോണ്‍ഗ്രസിന്റെ യുവനേതാക്കളിൽ പ്രമുഖനായ ജ്യോതിരാധിത്യ സിന്ധ്യ ഉൾപ്പടെയുള്ളവർ ബിജെപി പാളയത്തിലേക്ക് മാറിയിരുന്നു. തുടർന്ന് 2020 മാർച്ച് 23-ന് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.

അങ്ങനെ മധ്യപ്രദേശ് പിടിച്ചു. ജ്യോതിരാധിത്യ സിന്ധ്യ പോയെങ്കിലും ബിജെപി അത്ര നല്ല അവസ്ഥയിലല്ല മധ്യപ്രദേശിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം ബിജെപി പാളയത്തിലെത്തിയ ചില പ്രധാന നേതാക്കൾ തിരികെ കോൺഗ്രെസ്സിലെത്തിയതും ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കോൺഗ്രസിൽ നിന്നെത്തിയവരുടെ പ്രശ്നങ്ങൾ കൈകാര്യം തീർക്കുക ഇപ്പോൾ ബിജെപിയുടെ വലിയ തലവേദന. പാര്‍ട്ടിയിലെ ഭിന്നതയും കോണ്‍ഗ്രസിനുണ്ടായ ഉണര്‍വും സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമോ എന്നതാണ് ചോദ്യം.

തെലങ്കാന

പ്രാദേശിക പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയാണ് നിലവിൽ തെലങ്കാനയിൽ അധികാരത്തിലിരിക്കുന്നത്. നേരത്തെ ടിആർഎസ് എന്നറിയപ്പെട്ടിരുന്ന ബിആർഎസ്. ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ ഉള്ളത്. ഇതിൽ 88 സീറ്റുകൾ 2018 ൽ ബിആർഎസ് നേടി. 19 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് ആകെ ഒരു സീറ്റാണ് 2018 ൽ നേടാനായത്.2018 ൽ ഭരണകക്ഷിയായ ടിആർഎസിനെ പരാജയപ്പെടുത്താൻ സംസ്ഥാനത്തെ നാല് പ്രതിപക്ഷ പാർട്ടികളായ ഐഎൻസി , ടിജെഎസ് , ടിടിഡിപി, സിപിഐ എന്നിവ ചേർന്ന് മഹാസഖ്യം രുപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിആർഎസ് ഭരണം നിലനിർത്തി.

ഇത്തവണ മുതിർന്ന കോൺഗ്രസ് നേടാൻ മുഹമ്മദ് അലി ഷബീറിന്റെ സഹായത്തോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനം കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു.

രാജസ്ഥാൻ

എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ഭരണമാറ്റം ഉണ്ടാകുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. അതിന് 2018 ലും മാറ്റമുണ്ടായില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 100 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 163 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടിയ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 73 സീറ്റുകളാണ് ഭാരതീയ ജനതാ പാർട്ടി നേടിയത്. കോൺഗ്രസ് ബിഎസ്പിയുമായി ചേർന്ന് രാജസ്ഥാനിൽ സർക്കാർ രുപീകരിച്ചു. ബിജെപി സർക്കാരിന്മേലുണ്ടായിരുന്ന ഭരണവിരുദ്ധതയും ചേരിപ്പോരും 2018 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചു.

എന്നാൽ കഴിഞ്ഞ വർഷത്തിനിടെ വളരെയധികം ഭരണ പ്രതിസന്ധികളിലൂടെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കടന്ന്പോയത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങളാണ് അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ കുഴക്കിയത്. എന്നാൽ ഇക്കര്യത്തിൽ ഇരുവരും തമ്മിൽ ധാരണയായി എന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിയിൽ നില നിൽക്കുന്ന ഭിന്നതയും വസുന്ധര രാജ സിന്ധ്യ എന്ന പ്രബല നേതാവിനെ മാറ്റി നിർത്തുന്നതിലുള്ള അസ്വസ്ഥത തുടങ്ങിയ ഇത്തവണയും രാജസ്ഥാനിൽ ബിജെയെ തിരിച്ചടിക്കും. ഇതിന് പുറമെ കാസറ്റ് സെൻസസ് നടത്താനുള്ള ഗെഹ്‌ലോട്ട് സർക്കാരിന്റെ തീരുമാനം. ഇത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കുകയും കോൺഗ്രസിന് ശക്തി പകരുകയും ചെയ്യുമെന്നാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതീക്ഷ.

ഛത്തീസ്ഗഡ്

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കോൺഗ്രസിന് സ്ഥിരമായി ശക്തിയുള്ള പ്രദേശമാണ് ഛത്തീസ്ഗഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടി കോൺഗ്രസ് വലിയ ഒറ്റ കക്ഷിയായി. അതേസമയം ഭരണകക്ഷിയായ ബിജെപി നേടിയത് 15 സീറ്റുകളാണ്. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഛത്തീസ്‌ഗഡിൽ സർക്കാർ രുപീകരിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് ആരോഗ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോ സർക്കാരിനെതിരെ നടത്തിയ വിമത നീക്കം സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ സമീപകാലത്താണ് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസ്സും തമ്മിൽ കനത്ത പോരാട്ടമുണ്ടാകുമെന്നാണ് അഭ്പ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

മിസോറാം

മിസോ നാഷണലിസ്റ് ഫ്രണ്ടാണ് മിസോറാമിൽ അധികാരത്തിലിരിക്കുന്നത്. മിസോറാമിലെ നിയമസഭാ സ്പീക്കർ ഉൾപ്പെടെ കോൺഗ്രസിന്റെ നാല് ഉന്നത നേതാക്കൾ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് 2018 ൽ തിരഞ്ഞെടുപ്പ് നടത്തിയത്. ആകെ 40 നിയമസഭാ സീറ്റുകളുള്ള മിസോറാമിൽ 26 സീറ്റുകൾ മിസോ നാഷണലിസ്റ് ഫ്രണ്ട് നേടി. കോൺഗ്രസ് 5 സീറ്റാണ് മിസോറാമിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത്. ബിജെപി ആകെ ഒരു സീറ്റും.

ഇതുവരെ മിസോറാം നാഷണൽ ഫ്രണ്ടും കോൺഗ്രെസ്സുമായിരുന്നു മിസോറാമിൽ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയും ഇത്തവണ ശക്തമായ മത്സരം കാഴ്ച വെക്കും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍