എക്‌സിക്യുട്ടീവ്, ലെജിസ്‌ലേച്ചര്‍, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ തമ്മിലുള്ള പരസ്പര ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. പ്രത്യേകിച്ച് നിയമനിര്‍മാണ സഭയും നീതിന്യായ സംവിധാനവും തമ്മില്‍. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ വ്യത്യസ്തവും അപകടകരവുമായ പ്രസ്താവന വിപല്‍ സന്ദേശമാണ് നല്‍കുന്നത്. പാര്‍ലമെന്റിനാണ് മേല്‍ക്കൈയെന്നും അത് മറികടക്കാനും ആ അധികാരം കൈയടക്കാനും ജുഡീഷ്യറി ശ്രമിക്കുകയാണെന്നുമാണ് ഉപരാഷ്ട്രപതിയുടെ ആരോപണം. നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമെന്ന് കരുതുന്ന കേശവാനന്ദഭാരതി വിധി അടിസ്ഥാനമാക്കിയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. എന്താണ് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞത് ?, എന്താണ് കേശവാനന്ദ ഭാരതി അല്ലെങ്കില്‍ ബേസിക് ഡോക്ട്രിന്‍ കേസ് ?