ജഡ്ജിമാരുടെ നിയമനം എൻജിഎസിയുടെ കീഴിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സുപ്രീംകോടതി തടഞ്ഞതോടെ കടുത്ത ഭരണഘടന പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ജഡ്ജിമാരുടെ നിയമനത്തിനായി നിലവിലെ കൊളീജിയം സംവിധാനം പര്യാപ്തമല്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമമന്ത്രി കിരണ്‍ റിജ്ജിജു ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ നിയമനത്തിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും അതിനുള്ള നടപടികള്‍ വേണ്ടി വരുമെന്നും പാര്‍ലമെന്റില്‍ കിരണ്‍ റിജ്ജിജു വ്യക്തമാക്കിയിരുന്നു.
2022വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളമുള്ള കോടതികളില്‍ 4.70കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്.