EXPLAINER

പുൽവാമ ഭീകരാക്രമണത്തിലെ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലും കേന്ദ്ര സർക്കാരിന്റെ മൗനവും

അഖില രവീന്ദ്രന്‍

പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍, മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റ വെളിപ്പെടുത്തിലിനെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുക്കുന്നത്.

ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനങ്ങള്‍ ആവശ്യപ്പെട്ടെന്നും ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു മാലികിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം താന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറച്ചുവയ്ക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദ വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍.

പുറത്തുവന്നത് സിആര്‍പിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലെ വസ്തുതകളും വീഴ്ച സമ്മതിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സിആര്‍പിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും ഇന്റലിജന്‍സ് പരാജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആക്രമണം ഉണ്ടായേക്കാമെന്ന് നിരവധി രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കിലും ഇതൊന്നും കോണ്‍വോയ് വാഹനങ്ങളിലുള്ളവരെ അറിയിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 78 വാഹനങ്ങളാണ് സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യം ആക്രമണത്തിന്റെ സാധ്യത വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി 13,800 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2019 ഫെബ്രുവരി 14ന് വൈകുന്നേരം മൂന്നേകാലോടെ ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ നടന്ന ഈ ആക്രമണം രാഷ്ട്രീയമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 2,547 സിആര്‍പിഎഫ് ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 76ാം ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ തല്‍ക്ഷണം മരിച്ചു.

പാക് ഭീകര സംഘനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു 40 ജവാന്മാരുടെ ജീവനെടുത്ത ചാവേര്‍. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയിലെ ബാലാകോട്ടില്‍ ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി. ആക്രമണം നടന്ന് ആറാമത്തെ ദിവസം അന്വേഷണം കാശ്മീരി പോലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി 13,800 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2,547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഒരേസമയം, ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതുണ്ടായില്ലെന്ന് ഉറപ്പിക്കുകയാണ് സത്യപാല്‍ മാലിക്കെന്ന ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ വാക്കുകള്‍.

പുല്‍വാമാ സംഭവത്തിന് പിന്നലെ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആക്രണം ഉണ്ടാകുന്നതിന് കാരണമായ ഇന്റിലിജന്‍സ് വീഴ്ചയെക്കുറിച്ചും ആരോപണം ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയപാതകളിലൊന്നാണ് ജമ്മു- ശ്രീനഗര്‍ പാത. 2,547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഒരേസമയം, ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതുണ്ടായില്ലെന്ന് ഉറപ്പിക്കുകയാണ് സത്യപാല്‍ മാലിക്കെന്ന ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ വാക്കുകള്‍. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?