EXPLAINER

ഇമ്രാന്റെ രാഷ്ട്രീയ ഇന്നിങ്‌സിന് അന്ത്യമോ?

പാക് രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിച്ച പട്ടാളം തന്നെയാണ് ഇമ്രാന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കും ഇപ്പോഴത്തെ തിരിച്ചടികള്‍ക്കും കാരണമായത്

അഖില സി പി

ഇമ്രാന്‍ ഖാന്‍... ലോക ക്രിക്കറ്റിലെ ഐതിഹാസികനായ ഓള്‍റൗണ്ടര്‍, ക്രീസില്‍നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ് ആരംഭിച്ചു. ക്രിക്കറ്റില്‍ കണ്ട ജെന്റില്‍മാന്‍ ആയിട്ടായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ അരങ്ങേറ്റം.

യാഥാസ്ഥിതിക നിലപാടിനെ പുല്‍കിയും പട്ടാളത്തിന്റെ വിശ്വസ്തനായും വേഷം കെട്ടി പ്രധാനമന്ത്രിയായി. എന്നാല്‍, പിന്നീട് എല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അഴിമതി കേസില്‍ അറസ്റ്റിലായതോടെ, ഇമ്രാന്റെ രാഷ്ട്രീയ ഇന്നിങ്ങ്സും അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിയതോടെ നൂറോളം കേസുകളാണ് ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ തീവ്രവാദം, രാജ്യദ്രോഹം, ദൈവനിന്ദ തുടങ്ങിയ കേസുകളും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ക്കും എതിരെയെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഒരു വധശ്രമത്തില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടു. പാകിസ്താന്‍ സര്‍ക്കാരിന്റെ പ്രതികാര നടപടിയായി ഇതിനെ വിലയിരുത്താമെങ്കിലും ഇമ്രാന്റെ ചുവടുകള്‍ പിഴക്കുകയാണെന്ന തോന്നലാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പാക് രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിച്ച പട്ടാളം തന്നെയാണ് ഇമ്രാന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കും ഇപ്പോഴത്തെ തിരിച്ചടികള്‍ക്കും കാരണമായത്. പ്രധാനമന്ത്രിയായിരുന്ന കുറച്ചു കാലത്തിന് ശേഷമുണ്ടായ പട്ടാളവുമായുള്ള അകല്‍ച്ച ഇമ്രാന് തുടര്‍ച്ചയായ തിരിച്ചടികളാണുണ്ടാക്കിയത്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറിയതോടെ, കേസുകളുടെ പെരുമഴയായി. ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നതിന് മുൻപ് മെയ് മാസത്തിലും ഇമ്രാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ മെയ് 9നാണ് ഇമ്രാന്‍ ഖാനെതിരെ ഇതിനുമുന്‍പ് അറസ്റ്റ് ഉണ്ടായത്. ഈ അറസ്റ്റിനെ തുടര്‍ന്ന് ഇമ്രാന്റെ അനുയായികള്‍ പാകിസ്താനില്‍ വന്‍ പ്രക്ഷോഭങ്ങളായിരുന്നു സംഘടിപ്പിച്ചത്. കോടതി ഇടപെടലിനെ തുടര്‍ന്ന് അതില്‍നിന്ന് പുറത്തുവന്നതിന് ശേഷമാണ് ഇപ്പോള്‍ ഇമ്രാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

പാകിസ്താന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഇമ്രാന്‍ഖാന് കഴിയുമെന്ന പ്രതീക്ഷ പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, പാകിസ്താനെ മതയാഥാസ്ഥിതിക സൈനിക കൂട്ടുകെട്ടില്‍നിന്ന് മോചിപ്പിച്ച് ശക്തമായ ജനാധിപത്യ സംവിധാനമുണ്ടാക്കാന്‍ ഇമ്രാന് കഴിയുമെന്ന പ്രതീക്ഷ തുടക്കം മുതല്‍ തന്നെ ഇല്ലാതായി. പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ ഭാവനാശൂന്യമായ നടപടികളും മത യാഥാസ്ഥിക ശക്തികള്‍ക്ക് മുന്നിലെ കീഴടങ്ങലും ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ഇല്ലാതാക്കി. ഇപ്പോള്‍ അറസ്റ്റിലായതോടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വര്‍ഷങ്ങളായി ത്രസിപ്പിച്ച, ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാകാതെ ഇന്നിങ്സ് അവസാനിക്കുകയാണെന്ന് തോന്നലാണ് ഇതോടെ സൃഷ്ടിക്കപ്പെടുന്നത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം