EXPLAINER

'ബിഗ് ബ്രദർ ഈസ് വാച്ചിങ്' - സ്വകാര്യത കവർന്നെടുക്കുന്ന ഭരണകൂടത്തെക്കുറിച്ച് സ്നോഡൻ്റെ വെളിപ്പെടുത്തലിന് ഒരു ദശാബ്ദം

ഓര്‍വെല്ലിന്റെ ഭാഷയില്‍ എല്ലാറ്റിനെയും നിരീക്ഷിക്കുന്ന ബിഗ് ബ്രദര്‍ ആണ് ഭരണകൂടമെന്ന് തെളിയിക്കുന്നതിൽ സ്‌നോഡന്‍ന്റെ പങ്ക് വലുതാണ്. ഭരണകൂടത്തെ നേരിട്ടതിന്റെ പേരില്‍ ഇന്നും അപകടകരമായി ജീവിക്കുന്നു

സനു ഹദീബ

My name is Edward Joseph Snowden. I used to work for the government, but now I work for the public. It took me nearly three decades to recognize that there was a distinction, and when I did, it got me into a bit of trouble at the office. As a result, I now spend my time trying to protect the public from the person I used to be—a spy for the Central Intelligence Agency (CIA) and National Security Agency (NSA), just another young technologist out to build what I was sure would be a better world.

എഡ്വേര്‍ഡ് സ്‌നോഡന്‍, അദ്ദേഹത്തിന്റെ തന്നെ വാക്കുകളെ ഉദ്ധരിക്കുകയാണെങ്കില്‍ ഒരു സിഐഎയുടെ ചാരനായിരുന്ന സാങ്കേതിക വിദഗ്ദന്റെ വാക്കുകളാണ് ഇത്. അദ്ദേഹം പറഞ്ഞത് ഇത്രയുമാണ്." ഞാൻ നേരത്തെ ഒരു സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കാന്‍ മൂന്ന് പതിറ്റാണ്ടെടുത്തു. അത് മനസ്സിലാക്കിയതോടെ ഓഫീസില്‍ പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സിഐഎയുടെയും ദേശീയ സെക്യൂരിറ്റി ഏജന്‍സിയുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ്.

എഡ്വേര്‍ഡ് സ്‌നോഡന്‍

എന്താണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ചെയ്തത്. ചുരുക്കി പറഞ്ഞാല്‍, അമേരിക്ക സ്വന്തം പൗരന്മാര്‍ക്ക് മേലും പുറത്തും നടത്തിയ അതിവ്യാപകമായ ചാരപ്രവര്‍ത്തനത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി. അന്ന് അദ്ദേഹം ആ സംവിധാനത്തിന്റെ ഭാഗമായിരുന്നു. ആ വെളിപ്പെടുത്തല്‍ ദി ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ട് പത്തുവര്‍ഷം തികയുന്നു.

ഭീകരവാദ ഭീഷണികളെ നേരിടുക എന്ന ലക്ഷ്യത്തിന്റെ മറവില്‍ അമേരിക്ക നടത്തിയ നിരീക്ഷണ പരിപാടികളുടെ വ്യാപ്തി എത്രയെന്ന് തെളിയിക്കുന്നതായിരുന്നു. 'പ്രിസം' എന്ന പേരില്‍ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതി. ഇതിന്റ ഭാഗമായാണ് വ്യക്തികളുടെ ഫോണ്‍, മെയില്‍ വിവരങ്ങള്‍ ഭരണകൂടം ചോര്‍ത്തിയത്. ജര്‍മ്മനിയുടെ അന്നത്തെ ചാന്‍സലര്‍ ആഞ്ചല മെക്കൽ ഉള്‍പ്പടെയുള്ളവര്‍ ഈ നിരീക്ഷണ വലയത്തില്‍ പെട്ടിരുന്നു.

എന്‍എസ്എയുടെ ബ്രിട്ടീഷ് നിരീക്ഷണ പങ്കാളിയായ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ പങ്കാളിത്തം തെളിവുകളോടെ പുറത്തുവന്നു. രഹസ്യാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെളിപ്പെടുത്തലായിരുന്നു ഇത്. തുടര്‍ന്ന് സ്വകാര്യത നിയമങ്ങളുടെ ലംഘനങ്ങള്‍ ആരോപിച്ച് യുഎസ് ഗവണ്‍മെന്റ് രാജ്യത്തിനകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അമേരിക്കയെ വല്ലാതെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളായിരുന്നു സ്‌നോഡന്റെ സഹായത്തോടെ ദി ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സ്നോര്‍ഡന്റെ വെളിപ്പെടുത്തലുകള്‍

2009ല്‍ എന്‍എസ്എയിൽ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് നിയമവിരുദ്ധമായി ജനങ്ങളുടെ സ്വകാര്യത അവകാശത്തെ ലംഘിച്ച് കൊണ്ട് അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തിയെക്കുറിച്ച് സ്നോഡന്‍ മനസിലാക്കുന്നത്. കാമുകി/കാമുകന്മാരുടെ ഇ മെയിലുകള്‍ പരിശോധിക്കാനും അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനുമായി എന്‍എസ്എ അനലിസ്റ്റുകള്‍ സര്‍ക്കാരിന്റെ വിവരശേഖരണ അധികാരം ഉപയോഗിച്ചത് തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ഒരിക്കല്‍ സ്നോഡന്‍ പറഞ്ഞിട്ടുണ്ട്. XKeyscore എന്നറിയപ്പെടുന്ന ഒരു പ്രത്യേക പ്രോഗ്രാം ഉപയോഗിച്ച് സാധാരണ അമേരിക്കക്കാരുടെ സമീപകാല ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു.

2013 മെയ് മാസത്തിലാണ് ജോലിയില്‍ നിന്ന് അവധിയെടുത്ത് അദ്ദേഹം ഹോങ്കോങ്ങിലേക്ക് പോകുന്നത്. അവിടെ വെച്ച് അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ലോറ പോയിട്രാസ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്, ഗാര്‍ഡിയന്റെ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടറായ എവന്‍ മകാസ്‌കില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.പതിനായിരക്കണക്കിന് രേഖകള്‍ അന്ന് സ്നോഡന്‍ ഈ സംഘത്തിന് കൈമാറി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ രേഖകളില്‍ ഉണ്ടായിരുന്നത്

അമേരിക്കക്കാരെ സുരക്ഷിതരാക്കേണ്ട, രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട ഇന്റലിജന്‍സ് കമ്മ്യൂണിറ്റി 'ഭരണഘടനയെ തന്നെ ഹാക്ക് ചെയ്തു' എന്നും പൗരസ്വാതന്ത്ര്യത്തിന് ഭീഷണിയായി മാറിയെന്നുമാണ് സ്നോഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവിതം നിന്നനില്‍പ്പില്‍ തകിടം മറിഞ്ഞുപോകുമെന്ന് മനസ്സിലാക്കിയിട്ടും തന്റെ കയ്യിലുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെയാണ് 2013 മെയ് മാസത്തില്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അദ്ദേഹം ഹോങ്കോങ്ങിലേക്ക് പോകുന്നത്. അവിടെ വെച്ച് അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ലോറ പോയിട്രാസ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്, ഗാര്‍ഡിയന്റെ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടറായ എവന്‍ മകാസ്‌കില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.പതിനായിരക്കണക്കിന് രേഖകള്‍ അന്ന് സ്നോഡന്‍ ഈ സംഘത്തിന് കൈമാറി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ രേഖകളില്‍ ഉണ്ടായിരുന്നത്. 'പ്രിസം' പ്രകാരം ഗൂഗിള്‍, ഫേസ്ബുക്, ആപ്പിള്‍, യാഹൂ പോലുള്ള ഇന്റര്‍നെറ്റ് ഭീമന്‍മാരുടെ സെര്‍വറുകളിലേക്ക് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കിയിരുന്നു.

1970-കള്‍ക്ക് ശേഷം ആദ്യമായി, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണ അധികാരങ്ങളെ വികസിപ്പിക്കുന്നതിനു പകരം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മ്മാണം നടത്തി

പ്രത്യാഘാതങ്ങള്‍

2013 ജൂണ്‍ 6 ന്, ഗാര്‍ഡിയനും വാഷിംഗ്ടണ്‍ പോസ്റ്റും വെളിപ്പെടുത്തലിന്റെ ആദ്യത്തെ ലക്കം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. പിന്നാലെ ആരുടെയും വിവരങ്ങള്‍ NSA ശേഖരിച്ചിട്ടില്ലെന്ന് ആ വര്‍ഷം ആദ്യം കോണ്‍ഗ്രസിനോട് സാക്ഷ്യപ്പെടുത്തിയ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ ക്ഷമാപണം നടത്തുകയും തന്റെ പ്രസ്താവന തെറ്റായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു. യുഎസിലും യുകെയിലും, നിയമനിര്‍മ്മാതാക്കള്‍ വിഷയത്തില്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും കോടതികള്‍ സ്വാകാര്യതക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. 1970-കള്‍ക്ക് ശേഷം ആദ്യമായി, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണ അധികാരങ്ങളെ വികസിപ്പിക്കുന്നതിനു പകരം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മ്മാണം നടത്തി. സ്‌നോഡനാണ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന് ഗാര്‍ഡിയന്‍ പത്രം സമ്മതിച്ചിട്ട് പത്ത് വര്‍ഷമായി. അതി സാധാരണക്കാരനായി തുടങ്ങി, അമേരിക്കയുടെ രഹസ്യാന്വേഷണങ്ങളുടെ പേടിപ്പെടുത്തുന്ന വ്യാപ്തി, സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തി പോലും വെളിപ്പെടുത്തിയ അസാധാരണ മനുഷ്യനായി എഡ്വേര്‍ഡ് സ്‌നോഡന്‍.

'പ്രിസം' പ്രകാരം ഗൂഗിള്‍, ഫേസ്ബുക്, ആപ്പിള്‍, യാഹൂ പോലുള്ള ഇന്റര്‍നെറ്റ് ഭീമന്‍മാരുടെ സെര്‍വറുകളിലേക്ക് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കിയിരുന്നു.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്‌നോഡനും അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ ഉള്‍പ്പെടെയുള്ള നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ചാരവൃത്തി ആരോപിച്ച് യുഎസ് കേസ് എടുത്തിരുന്നു. അമേരിക്കയില്‍ 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്‌നോഡനെതിരെ ചുമത്തിയിട്ടുള്ളത്. ഹോങ്കോങ്ങിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് റഷ്യയിലെത്തിയതിന്റെയും മറ്റും കഥകള്‍ വൈകാരികമായി എഡ്വേര്‍ഡ് സ്‌നോഡന്‍ അദ്ദേഹത്തിന്റെ പെര്‍മനന്റ് റെക്കോര്‍ഡ് എന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

റഷ്യയിലെത്തിയ സ്‌നോഡന്‍ ഇക്വഡോറിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അമേരിക്ക റദ്ദാക്കി. മറ്റ് രാജ്യങ്ങള്‍ അഭയം നല്‍കാന്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തിന് റഷ്യയില്‍ തുടരേണ്ടി വന്നു. 2020-ല്‍ റഷ്യയില്‍ സ്നോഡന് സ്ഥിരതാമസാവകാശം ലഭിക്കുകയും ചെയ്തു.2022 സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സ്‌നോഡന് റഷ്യന്‍ പൗരത്വം നല്‍കി.

അമേരിക്കന്‍ ഭരണകൂടത്തെയാകെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലുകളുടെ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അമേരിക്കയുടെ നിരീക്ഷണ പരിപാടികളുടെ നയങ്ങള്‍ക്ക് എന്ത് മാറ്റം വന്നു എന്ന ചോദ്യം പ്രസക്തമാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നത്. ഇതില്‍ ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെയും നീരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അങ്ങനെ, ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാറ്റിനെയും നിരീക്ഷിക്കുന്ന ബിഗ് ബ്രദര്‍ ആണ് ഭരണകൂടം എന്ന് ബോധ്യപ്പെടുത്തുന്നതിൽ എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന മനുഷ്യപക്ഷത്തു നില്‍ക്കുന്ന സാങ്കേതിക വിദഗ്ദന്റെ പങ്ക് വലുതാണ്. ലോകത്തെ ഏറ്റവും വലിയ ഭരണകൂടത്തെ നേരിട്ടതിന്റെ പേരില്‍ ഇന്നും അദ്ദേഹം നാട്ടിലേക്ക് മടങ്ങാനാവാതെ അപകടകരമായി ജീവിക്കുന്നു. സ്വകാര്യത മനുഷ്യന്റെ വലിയ അവകാശമാണെന്ന് ബോധ്യപ്പെടുത്തി കൊണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ