EXPLAINER

ആസാദ് അഹമ്മദ്: അഭിഭാഷകനാകാൻ മോഹിച്ചു, ക്രിമിനലായി; ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ യുപി പോലീസ് ആസാദ് അഹമ്മദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വെബ് ഡെസ്ക്

ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ ആതിഖ് മുഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും സഹായിയും ഉത്തർപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഝാൻസിയ്ക്കടുത്ത് പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആസാദ് കൊല്ലപ്പെട്ടത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 42 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

ബി എസ് പി എംഎൽഎയായ രാജു പാലിനെ 2005ൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷികളായിരുന്നു ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ഇവർ മൂന്ന് പേരും ഈ വർഷം ഫെബ്രുവരി 24നാണ് കൊല്ലപ്പെട്ടത്. ഈ കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ആതിഖ് മുഹമ്മദ് ഗുജറാത്തിലെ സബർമതി ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. കഴിഞ്ഞ മാസം അവസാനം പ്രയാഗ് രാജ് കോടതി ആതിഖിനും കേസിലെ മറ്റ് രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.

ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഉൾപ്പെടെ ആസാദ് കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തുടർന്ന് ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് സഹോദരൻ അഷ്റഫ്, ആസാദ്, ഗുലാം എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം കൊടുത്ത ആളാണ് ആസാദ്. എന്നാൽ, ഇതിന് മുൻപ് ഇദ്ദേഹത്തിനെതിരെ മറ്റ് ക്രിമിനൽ കേസുകളൊന്നും തന്നെ ഇല്ലായിരുന്നു.

ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിന്റെ അഞ്ച് മക്കളിൽ മൂന്നാമനാണ് ആസാദ്. ആതിഖിന്റെ മറ്റ് രണ്ട് മക്കൾ കോടതിയിൽ കീഴടങ്ങിയിരുന്നു. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിന്റെ നേതവാണ് ആസാദ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ആസാദ് സംഘത്തിന്റെ നേതൃത്വത്തിൽ ആസാദാണെന്നാണ് കരുതപ്പെടുന്നത്.

അഭിഭാഷകനാകാൻ മോഹിച്ചു, അവസാനം ക്രിമിനലായി

ലക്നൗവിൽ നിന്ന് പ്ലസ്ടു പാസായ ആസാദ്, തുടർ പഠനത്തിന് വിദേശത്ത് പോകാൻ ആഗ്രഹിച്ചെങ്കിലും ആതിഖ് അഹമ്മദിന്റെ ക്രിമിനൽ പശ്ചാത്തലം വിദേശയാത്രയ്ക്ക് തടസമാവുകയായിരുന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനായി അദ്ദേഹത്തിന് പാസ്പോർട്ട് ലഭിച്ചിരുന്നില്ല. പഠിക്കാൻ മിടുക്കനായിരുന്ന ആസാദിന് നിയമം പഠിച്ച് അഭിഭാഷകൻ ആകാനായിരുന്നു ആഗ്രഹം.

കുതിരസവാരിയും കാർ റേസിം​ഗും ഇഷ്ടവിനോദങ്ങൾ

പൊതുവിൽ ദേഷ്യക്കാരനാണ് ആസാദ്. സ്കൂളിൽ നടന്നിരുന്ന വടംവലി മത്സരത്തിൽ തന്റെ ടീം തോറ്റപ്പോൾ അധ്യാപകനെ മ‍ർദിച്ചെന്നതടക്കമുള്ള മുൻകാല കഥകളുണ്ട്.

കുതിര സവാരിയും കാർ റേസിങ്ങും ആയിരുന്നു ആസാദിന്റെ പ്രധാന വിനോദങ്ങൾ. അമ്മാവൻ അഷ്റഫിൽ നിന്നുമാണ് ആസാദ് കുതിരസവാരി പഠിച്ചിരുന്നത്. ആസാദിന്റെ അമ്മാവൻ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയാണ്. ആതിഖിന്റെ കുടുംബം നിരവധി കുതിരകളെ വളർത്തിയിരുന്നു.

ആതിഖിനെയും സഹോദരൻ അഷ്റഫിനെയും പ്രയാ​ഗ് രാജിലെ മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിവസമായിരുന്നു ആതിഖ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. പോലീസുമായുളള ഏറ്റമുട്ടലിൽ മകൻ കൊല്ലപ്പെട്ടതറിഞ്ഞ ആതിഖ് വികാരാധീനനായെന്നും കരഞ്ഞെന്നുമാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ