വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമം അദ്ദേഹത്തിന്റെ ദ സാത്താനിക് വേഴ്സസ് എന്ന വിവാദ പുസ്തകത്തെ വീണ്ടും സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ്. 33 വര്‍ഷം മുന്‍പ് എഴുതിയ ഈ പുസ്തകമാണ് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയായത്. ദൈവനിന്ദ പ്രചരിപ്പിക്കുന്നു എന്നതാണ് പുസ്തകത്തിനെതിരായ പ്രധാന ആരോപണം. ദ സാത്താനിക് വേഴ്സസ് ആദ്യം നിരോധിക്കുന്ന രാജ്യം ഇന്ത്യയാണ്. എന്തുകൊണ്ടായിരുന്നു അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പുസ്തകം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം നിരോധിച്ചത്? അങ്ങേയറ്റം പ്രതിലോമകരമായ ആ നടപടിക്ക് പിന്നില്‍ ചില സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടായിരുന്നു.