EXPLAINER

ഇന്ത്യ എന്തിനാണ് കോമണ്‍വെല്‍ത്തില്‍ അംഗമായി തുടരുന്നത് ?

വെബ് ഡെസ്ക്

1926 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെയാണ് ആദ്യം കോമണ്‍വെല്‍ത്ത് നിലവില്‍ വരുന്നത്.1931 ല്‍ ബ്രിട്ടന്‍ ഇതിന് നിയമപരമായ അംഗീകാരം നല്‍കി. ഇന്ത്യ കോമണ്‍വെല്‍ത്തില്‍ ചേരണമോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ നടന്നിരുന്നു. ബ്രിട്ടനു കീഴില്‍ സ്വതന്ത്ര പദവിയുള്ള രാജ്യമെന്ന നിലപാടിനെ അംഗീകരിക്കണമോ എന്നതായിരുന്നു ചോദ്യം. അക്കാലത്ത് മോത്തിലാല്‍ നെഹ്റുവും കൂട്ടരും ബ്രിട്ടീഷ് രാജാവിനെ അംഗീകരിച്ചുകൊണ്ടുള്ള സ്വതന്ത്ര പദവി ആവാം എന്ന നിലപാടിനെ അംഗീകരിക്കുന്നവരായിരുന്നു. എന്നാല്‍ അതിനെ ശക്തമായി എതിര്‍ത്തത് ജവഹര്‍ലാല്‍ നെഹ്റുവും നേതാജി സുഭാഷ് ചന്ദ്രബോസുമായിരുന്നു. കോണ്‍ഗ്രസിലെ ഇടതുപക്ഷം മുഴുവന്‍ ബ്രിട്ടനുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്ത്യ സ്വതന്ത്ര്യ റിപ്പബ്ലിക്ക് ആവുകയാണ് വേണ്ടതെന്നുമുള്ള നിലപാടാണ് അക്കാലം മുതല്‍ സ്വീകരിച്ചത്. പിന്നീട് കോണ്‍ഗ്രസ് മൊത്തത്തില്‍ ഈ നിലപാടിലേക്ക് മാറി. 1929 ല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് എന്ന പ്രമേയം അംഗീകരിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് സംബന്ധിച്ചുള്ള ക്യാബിനറ്റ് മിഷന്‍ പദ്ധതി പരാജയപ്പെടുകയും പിന്നീട് മൗണ്ട് ബാറ്റണ്‍ പദ്ധതി തയ്യാറാക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്താനുമെന്ന നിലയില്‍ രാജ്യത്തെ വിഭജിക്കാന്‍ തീരുമാനിച്ചതോടെ സ്ഥിതിഗതികള്‍ മാറി. രാജ്യത്ത് വര്‍ഗീയ കലാപം പൊട്ടിപുറപ്പെട്ടു. ഈ ഘട്ടത്തില്‍ അധികാര കൈമാറ്റ സമയത്ത് ഇന്ത്യ ബ്രിട്ടീഷ് രാജാവിനെ അംഗീകരിക്കുന്ന രീതിയില്‍ മാറുന്നതാണ് നല്ലതെന്ന ഉപദേശമാണ് മൗണ്ട്ബാറ്റണ്‍ നല്‍കിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അത് സ്വീകരിക്കപ്പെടുകയും ചെയ്തു.

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും