FOURTH ESTATE

മനോജ് കെ ദാസ് ഏഷ്യാനെറ്റ് വിടുന്നു, മാതൃഭൂമി പത്രാധിപരായി ചുമതലയേൽക്കും

രാജിവച്ച പത്രാധിപരെ തിരികെ വിളിക്കുന്നത് മാതൃഭൂമി ദിനപത്രത്തിന്റെ ചരിത്രത്തിൽ ആദ്യം

ദ ഫോർത്ത് - തിരുവനന്തപുരം

മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരായി മനോജ് കെ ദാസ് തിരികെയെത്തുന്നു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് എഡിറ്ററായി പ്രവർത്തിക്കുന്ന മനോജ് നവംബർ ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കുമെന്ന് അറിയുന്നു. രാജിവച്ച പത്രാധിപരെ തിരികെ വിളിക്കുന്നത് മാതൃഭൂമി ദിനപത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

മനോജ് കെ ദാസിന് പത്രാധിപരായി പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് നിർദേശം സെപ്റ്റംബർ 27 ന് ചേർന്ന മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ഓഹരി ഉടമകളുടെ യോഗം അംഗീകരിച്ചതായി തീരുമാനത്തെപ്പറ്റി അറിവുള്ള ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.

ഏഷ്യാനെറ്റ് മാനേജിങ് എഡിറ്റർ ആകും മുൻപ് 2019 നവംബർ മുതൽ ഒന്നര വർഷത്തിലധികം മാതൃഭൂമി പത്രാധിപരായിരുന്നു മനോജ് കെ ദാസ്. പത്രത്തിന്റെ കെട്ടിലും മട്ടിലും പുത്തൻ പരീക്ഷണങ്ങൾ നടത്തിയ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധ നേടി.

അൻപത്തിരണ്ടുകാരനായ മനോജ് കെ ദാസ് 1994 ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. എക്‌സ്‌പ്രസിന്റെ കൊച്ചി ബ്യൂറോ ചീഫ്, ഡെപ്യൂട്ടി റസിഡന്‍റ് എഡിറ്റര്‍, റസിഡന്‍റ് എഡിറ്റര്‍ പദവികള്‍ വഹിച്ചു. ഇടക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ ആയി പ്രവർത്തിച്ച അദ്ദേഹം ഇംഗ്ലീഷ് ദിനപത്രങ്ങളായ ഡെക്കാന്‍ ക്രോണിക്കിളിന്‍റെയും ടൈംസ് ഓഫ് ഇന്ത്യയുടേയും കേരളത്തിലെ സ്ഥാപക റസിഡന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം കങ്ങഴ ഇടിയിരിക്കപ്പുഴ സ്വദേശിയാണ് മനോജ് കെ ദാസ്. ഭാര്യ: സരിത, മക്കൾ: മാനസ്, മഞ്ജീര.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം