FOURTH ESTATE

അമേരിക്കയില്‍ പത്രങ്ങള്‍ 'മരിക്കുന്നു', ആഴ്ചയില്‍ രണ്ടെണ്ണം വീതം

വെബ് ഡെസ്ക്

അമേരിക്കയില്‍ പത്രങ്ങളുടെ പ്രാധാന്യം കുറയുന്നതായി റിപ്പോര്‍ട്ട്. ആഴ്ചയില്‍ രണ്ട് പത്രങ്ങള്‍ എന്ന കണക്കിന് പത്രങ്ങള്‍ ഇല്ലാതാകുന്നതായാണ് പഠന റിപ്പോര്‍ട്ട്.

നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസം, മീഡിയ ആന്‍ഡ് ഇന്റഗ്രേറ്റഡ് മീര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഉള്ളത്.

2005ല്‍ 8,891 പത്രങ്ങളുണ്ടായിരുന്ന രാജ്യത്ത് മെയ് അവസാനത്തോടെ 6,377 ആയി കുറഞ്ഞു. 2019 അവസാനം മുതല്‍ 360 പത്രങ്ങള്‍ അടച്ചുപൂട്ടി.

അവയില്‍ 24 ഒഴികെയുള്ളവ സമൂഹത്തിലെ സാമ്പത്തിക സാമൂഹ്യ മേഖലകളിൽ പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടുള്ളവയാണ്.

2006ല്‍ 75,000 പത്രപ്രവര്‍ത്തകര്‍ ജോലിചെയ്തിരുന്നിടത്ത് ഇപ്പോള്‍ 31,000 ആയി കുറഞ്ഞു. സമാന കാലയളവിലെ വാര്‍ഷിക പത്ര വരുമാനം 50 ബില്യണ്‍ ഡോളറില്‍ നിന്ന് 21 ബില്യണ്‍ ഡോളറായി ചുരുങ്ങിയതായും നോര്‍ത്ത് വെസ്‌റ്റേണ്‍ പറഞ്ഞു.

'വാര്‍ത്താ 'മരുഭൂമികള്‍ ' വികസിക്കുകയാണ്. പത്രങ്ങളില്ലാത്ത പ്രദേശങ്ങളെയാണ് വാർത്ത മരുഭൂമികൾ എന്ന് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 70 ദശലക്ഷം അമേരിക്കന്‍ ജനത താമസിക്കുന്ന മേഖലകളില്‍ ഒരു പ്രാദേശിക വാര്‍ത്താ സ്ഥാപനം പോലുമില്ല. ഇതിലൂടെ ജനാധിപത്യവും സാമൂഹിക ഐക്യവുമാണ് അപകടത്തിലാകുന്നത്.' അബര്‍നതി പറഞ്ഞു. ആഴ്ചയില്‍ ഏഴു ദിവസവും വിതരണം നടത്തുന്ന യഥാര്‍ത്ഥ 'പ്രതിദിന ' പത്രങ്ങളും കുറഞ്ഞുവരികയാണ്. രാജ്യത്തെ ഏറ്റവും വലിയ നൂറു പത്രങ്ങളില്‍ 40 എണ്ണം ആഴ്ചയില്‍ ഒരിക്കിലെങ്കിലും ഡിജിറ്റല്‍ പതിപ്പ് മാത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. പണപ്പെരുപ്പത്തിന്റെ സ്വാധീനമൂലം ഇത്തരം സ്ഥാപനങ്ങളെ ഡിജിറ്റലിലേക്ക് മാറ്റാൻ നിർബന്ധിക്കുന്നതായും മെഡില്‍ ലോക്കല്‍ ന്യൂസ് ഇനിഷിയേറ്റീവ് ഡയറക്ടര്‍ ടിം ഫ്രാങ്ക്‌ലിന്‍ പറഞ്ഞു. ' അമേരിക്കയിലെ 5,147 ആഴ്ചപ്പതിപ്പുകളില്‍ മൂന്നിലൊന്നില്‍ താഴെയും 150 മെട്രോ-പ്രാദേശിക ദിനപത്രങ്ങളില്‍ ഒരു ഡസനോളവും മാത്രമാണ് പ്രാദേശിക ഉടമസ്ഥതയിലുള്ളതും ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നതും ' മെഡില്‍ പറഞ്ഞു. ഈ കണക്കുകൾ നൽകുന്ന അശുഭാപ്തി വിശ്വാസത്തെ ചെറുക്കുന്ന ചിലരെക്കുറിച്ച് റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. കെന്റക്കിയിലെ അഡാര്‍ കൗണ്ടി കമ്യൂണിറ്റി വോയ്‌സിന്റെ പ്രസാധകനും എഡിറ്ററുമായ ഷാരോണ്‍ ബര്‍ട്ടണ്‍ ആണ് ഒരാള്‍. അവിടെ അവര്‍ തന്റെ ജീവനക്കാരെ ആക്രമണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നു. അതേസമയം ഗ്രാമീണ മേഖലയിൽനിന്നുള്ള പത്രങ്ങൾക്കായി പോസ്റ്റൽ സബ് സിഡി നൽകണമെന്നാണ് ഈ മേഖലയിലുള്ളവരെ ഉദ്ധരിച്ച് പഠനം പറയുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്