കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം 2021- 22 അധ്യയന വർഷം സർക്കാർ സ്കൂൾ ഉപേക്ഷിച്ച മുസ്ലീം വിദ്യാർഥിനികളുടെ എണ്ണം 1010. ഇത്തവണ പ്രവേശനം ലഭിച്ച 50 ശതമാനം മുസ്ലീം വിദ്യാർഥിനികൾ പ്രീ യൂണിവേഴ്സിറ്റികളിലെ പഠനം വേണ്ടെന്ന് വെച്ചു. ഹിജാബ് അല്ലെങ്കിൽ വിദ്യാഭ്യാസം, ഇതിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വന്ന നിരവധി വിദ്യാർഥികളുടെ സ്വപ്‌നങ്ങളാണ് തകർന്നടിഞ്ഞത്.