ചെസ്സിലെ കരു നീക്കങ്ങള്‍ കൊണ്ട് കാഴ്ചാ വൈകല്യത്തെ വെല്ലുവിളിക്കുകയാണ് 11 വയസുകാരനായ ദേവനന്ദ്. കാഴ്ചാ വൈകല്യമുള്ളവര്‍ക്കായുള്ള ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ (സേതുഭാസ്‌കര ഓപ്പണ്‍ ഫൈഡ് റേറ്റിങ് ടൂര്‍ണമെന്റ്) പങ്കെടുത്ത് ദേവനന്ദ് മികവ് തെളിയിച്ചിരിക്കുകയാണ്.
പ്രത്യേകമായ ചെസ് ബോര്‍ഡും കരുക്കളും ഉപയോഗിച്ചാണ് നന്ദു കളിക്കുക. അന്ധരായ രണ്ട് അധ്യാപകരാണ് അവനെ പരിശീലിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മകന്റെ ചികിത്സയും ചെസിനോടുള്ള ഇഷ്ടവും കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കള്‍.