" ഒരു ദിവസം 400 രൂപ കൂലി കിട്ടും. ഞങ്ങടെ ഭൂമിയാണ്. പക്ഷെ ഞങ്ങൾ അവിടുത്തെ പണിക്കാരാണ്." പോത്തുപ്പാടി ഫാമിലെ അന്തേവാസിയായ ശിവദാസൻ പറയുന്നു. 1970 മുതൽ അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് 2700 ഹെക്ടർ ഭൂമി വിതരണം ചെയ്തു. പട്ടയം നൽകി. എന്നാൽ ഫാമിങ് സൊസൈറ്റി രൂപീകരിച്ച് ആ പട്ടയങ്ങൾ തിരികെ വാങ്ങി. " അഞ്ച് വർഷം കൊണ്ട് കൃഷി ഭൂമിയാക്കി തിരികെ തരാം എന്നായിരുന്നു പറഞ്ഞത്. 50 വർഷം കഴിഞ്ഞു. ഇന്നും ഭൂമി തിരിച്ച് തന്നിട്ടില്ല ".
അട്ടപ്പാടി ഫാമിങ് സൊസൈറ്റിയാണ് കൃഷി ചെയ്യുന്നത്. ആദിവാസി കുടുംബങ്ങൾക്ക് ഫാമിനുള്ളിൽ താമസിക്കാം. ജോലി ചെയ്യാം. ജോലിക്ക് ദിവസക്കൂലിയും വാങ്ങാം.
അർഹതപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം