ബെംഗളൂരു സൗത്തിലെ കെത്തോഹള്ളിയിലാണ് ആല്‍ മരം രണ്ടര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നത് . വലിപ്പത്തിലും കാലപ്പഴക്കം കൊണ്ടും രാജ്യത്തെ ആറാമത്തെ ഏറ്റവും വലിയ ആല്‍ വൃക്ഷമാണ് ഇത് . ശിഖരങ്ങളില്‍ നിന്ന് വേരിറങ്ങി മണ്ണിലാഴ്ന്നു വീണ്ടും വീണ്ടും ഒരു പ്രദേശത്താകെ വ്യാപിക്കുകയാണ് ഈ വൃക്ഷ ഭീമന്‍ . പ്രായം 400 തികഞ്ഞു . കര്‍ണാടക സര്‍ക്കാരിന്റെ ഗസറ്റ് റെക്കോര്‍ഡിലെ കണക്കാണ് വയസിനു ആധാരം . കാലപ്പഴക്കം കൊണ്ട് അടുത്തിടെ തായ്മരം വേരറ്റു നശിച്ചു . അതിനു മുന്‍പ് തന്നെ വശങ്ങളിലേക്ക് മുഴുവന്‍ വേരുകള്‍ ആഴ്ന്നു കഴിഞ്ഞിരുന്നു . കര്‍ണാടക ഹോര്‍ട്ടികള്‍ച്ചറാണ് മരം സംരക്ഷിക്കുന്നത് . പഴയ കന്നഡ സിനിമകളുടെ ഒരു ഭാഗ്യ ലൊക്കേഷന്‍ കൂടി ആയിരുന്നു ഈ ആല്‍മര കാട് . ആന്ധ്രാ , ഗുജറാത്ത് , ഉത്തര്‍ പ്രദേശ് , തെലങ്കാന , പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനേക്കാള്‍ വലുപ്പമുള്ള മറ്റ് ആല്‍മരങ്ങളുള്ളത്