പ്രബന്ധ വിവാദം, ശമ്പളക്കുടിശിക ആവശ്യപ്പെട്ടുള്ള കത്ത്, ഹോട്ടല്‍ താമസം തുടങ്ങിയ വിഷയങ്ങളില്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ച് ചിന്താ ജെറോം. വാഴക്കുലയുടെ രചയിതാവിന്റെ സ്ഥാനത്ത് ചങ്ങമ്പുഴയുടെ പേരിന് പകരം വൈലോപ്പിള്ളി എന്ന് തന്റെ പ്രബന്ധത്തില്‍ അച്ചടിച്ച് വരാനിടയായതില്‍ വ്യക്തിപരമായി വളരെയധികം ഖേദമുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു.
അങ്ങനെയൊരു തെറ്റ് ചൂണ്ടിക്കാട്ടിയവരെ അഭിനന്ദിക്കുന്നു. പക്ഷേ അതിന്റെ പേരില്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് തുടര്‍ന്നുണ്ടായത്. ഈ വിവാദത്തോടെ ചങ്ങമ്പുഴയുടെ കുടുംബവുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞു.
തന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ശമ്പളക്കുടിശിക ആവശ്യപ്പെട്ടില്ല എന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അമ്മയുടെ അസുഖത്തെക്കുറിച്ച് പൊതു മധ്യത്തില്‍ തുറന്നു പറയേണ്ടിവന്നതില്‍ തനിക്ക് വിഷമമുണ്ട്. ചിന്താ ജെറോമുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.