FOURTH SPECIAL

Exclusive|പച്ചിലയിൽ പൊതിഞ്ഞ ഇംഗ്ലീഷ് മരുന്ന്; ആയുർവേദ മരുന്നുകളിൽ പാരസെറ്റമോൾ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം

രാജസ്ഥാൻ ഹെർബൽസ് കമ്പനിയുടെ 15 ബാച്ച് മരുന്നുകൾക്ക് എതിരെ റിപ്പോർട്ട്. മരുന്നുകൾ ഉപയോഗിക്കരുതെന്നും ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറുടെ നിർദ്ദേശം

ഉമേഷ് ബാലകൃഷ്ണന്‍

കേരളത്തിൽ വിൽക്കുന്ന ആയുർവേദ മരുന്നിൽ പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് റിപ്പോർട്ട്. രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച 15 ബാച്ച് മരുന്നുകളിലാണ് ഇംഗ്ലീഷ് മരുന്നുകൾ കണ്ടെത്തിയത്. ആയുർവേദ ഡ്രെഗ് കൺട്രോളർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഈ കമ്പനിയുടെ മരുന്നുകൾ രോഗികൾക്ക് നൽകരുതെന്ന് നിർദ്ദേശിച്ച് ആയുർവേദ ഡ്രെഗ് കൺട്രോളർ സർക്കുലർ ഇറക്കി.

ചുമയ്ക്കുള്ള ദമബുട്ടി ചൂർണ, അസ്തലെക്സ് കാപ്സുകൾ, എന്നിവയുടെ പ്രാധാന ഘടകം ഇംഗ്ലീഷ് മരുന്നുകളായ എൻ്റോഫില്ലിനും, തിയോഫൈലിനുമാണ്

ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ (ആയുർവേദ) യുടെ റിപ്പോർട്ട് പ്രകാരം വേദനസംഹാരി, ജോയിൻ്റ് പെയിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പെയിൻ നിവാരൺ ചൂർണ, ഡോക്ടർ റിലാക്സി ക്യാപ്സ്യൂൾ എന്നിവയുടെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ പാരസെറ്റമോൾ, സൈക്ലോഫിനാക്ക് സോഡിയം എന്നിവയാണ്. ചുമയ്ക്കുള്ള ദമബുട്ടി ചൂർണ, അസ്തലെക്സ് കാപ്സുകൾ, എന്നിവയുടെ പ്രാധാന ഘടകം ഇംഗ്ലീഷ് മരുന്നുകളായ എൻ്റോഫില്ലിനും, തിയോഫൈലിനുമാണ്.

മദ്യാസക്തി മാറ്റാനുള്ള സുരാരി ചൂർണയുടെ പ്രധാന ഘടകവും ഇംഗ്ലീഷ് മരുന്ന് തന്നെ. ഡൈസലിഫിറം എന്ന ഇംഗ്ലീഷ് മരുന്നാണ് സുരാരി ചൂർണയുടെ പ്രധാന ഘടകം. ഫംഗസ് ബാധയ്ക്കെതിരിയ റാസ്റ്റോഫംഗ് എന്ന മരുന്നിൽ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ക്ലൊട്രിമസോൾ ആണ്. മൂഡ് ഓൺ ഫോർ എവർ എന്ന ലൈംഗീക ഉത്തേജക മരുന്നിൻ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ സിൽഡെനാഫിൽ സിട്രേറ്റ്. കഫ് സിറപ്പായ ഹെൽബ് കഫ് സിറപ്പിന്റെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ഗൊയ്ഫിനിസിൻ ഇങ്ങനെ നീളുന്നു കണ്ടെത്തലുകൾ.

രാജസ്ഥാൻ ഹെർബൽ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മരുന്നുകൾ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

നിരന്തരമായ പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ആയുർവേദ ഡ്രഗ്കൺട്രോളർ സംഘം വ്യാപക പരിശോധന നടത്തിയത്. ഗുരുതര കണ്ടെത്തലിൻ്റെ സാഹചര്യത്തിൽ രോഗികൾക്ക് ഈ കമ്പനിയുടെ മരുന്നുകൾ നിർദ്ദേശിക്കുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷന് ഡെപ്യൂട്ടി ഡ്രെഗ് കൺട്രോളർ നിർദ്ദേശം നൽകി. കമ്പനിയുടെ നിർമ്മാണം തടയാനും, മരുന്നുകൾ നിരോധിക്കാനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട്.

രാജസ്ഥാൻ ഹെർബൽ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മരുന്നുകൾ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ നേതൃത്വം അറിയിച്ചു. സ്വന്തം നിലയ്ക്ക് മരുന്നുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, അതിന്റെ ഫലം കിട്ടയ ശേഷം പ്രതികരിക്കാമെന്നും രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കേരള അസിസ്റ്റന്റ് മാനേജർ ദ ഫോർത്തിനോട് പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ