FOURTH SPECIAL

സംസ്കാരത്തിന് ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ പള്ളി

കെ ആർ ധന്യ

അര്‍ത്തുങ്കല്‍ പള്ളിയില്‍ ശവസംസ്‌ക്കാരത്തിന് ഇനി പെട്ടിയില്ല. പകരം മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞ് സംസ്‌കരിക്കും. തീരദേശത്തെ മണ്ണിന്റെ ഘടന മാറിയതോടെ മൃതദേഹം അഴുകുന്നതിന് കാലതാമസം നേരിട്ടു തുടങ്ങിയിരുന്നു . മാത്രമല്ല മരപ്പെട്ടികളില്‍ പ്ലാസ്റ്റിക് ആവരണത്തില്‍ പൊതിഞ്ഞ് സംസ്‌കരിക്കുന്നതിനാല്‍ മൃതദേഹം വര്‍ഷങ്ങളോളം അഴുകാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംസ്‌കാര രീതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് പള്ളിവികാരിയും കമ്മിറ്റിക്കാരും നീണ്ട ഒരു വര്‍ഷക്കാലം വിഷയം ഇടവകയിലുള്ളവരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. സെപ്റ്റംബര്‍ ആദ്യം മുതല്‍ തീരുമാനം നടപ്പിലാക്കി തുടങ്ങി. ഇപ്പോള്‍ സംസ്‌കാര രീതിയെ കുറിച്ച് അറിയാന്‍ നിരവധി പള്ളികളില്‍ നിന്ന് ബന്ധപ്പെടുന്നുണ്ടെന്ന് വികാരിയച്ചന്‍ പറയുന്നു

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്