FOURTH SPECIAL

പന്നിവേട്ട കണ്ടിട്ടുണ്ടോ?

പന്നിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരകര്‍ഷകര്‍. ശല്യം രൂക്ഷമായപ്പോള്‍ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്ത് അവയുടെ ഒളിയിടങ്ങളില്‍ ചെന്ന് കൊന്നൊടുക്കാമെന്ന് തീരുമാനമെടുത്തു

അശ്വിന്‍ വല്ലത്ത്

പന്നിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരകര്‍ഷകര്‍. പെറ്റുപെരുകിയ കാട്ടുപന്നികള്‍ കപ്പയും ചേമ്പുമടക്കം എല്ലാ വിളകളും നശിപ്പിക്കുന്നു. വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടാവുന്നു. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാന്‍ വനംവകുപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.

ശല്യം രൂക്ഷമായപ്പോള്‍ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിപഞ്ചായത്ത് ഒരു തീരുമാനമെടുത്തു. പന്നികളെ അവയുടെ ഒളിയിടങ്ങളില്‍ചെന്ന് കൊന്നൊടുക്കുക. കര്‍ഷകരുടെ സംഘടനയായ കിഫയുടെ ഷൂട്ടേഴ്‌സ് ക്ലബിന്റെ പിന്തുണയോടെയായിരുന്നു വേട്ട. കോടഞ്ചേരിയിലെ എംപാനല്‍ ഷൂട്ടര്‍മാര്‍ക്കൊപ്പം കിഫയുടെ ഷൂട്ടര്‍മാരും ചേര്‍ന്നു. കോടഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും പന്നികളുടെ ഒളിയിടങ്ങളില്‍ തിരച്ചില്‍ നടത്തി. കാട്ടുപന്നികളെ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച രണ്ടു നായ്ക്കളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. പകല്‍സമയത്ത് കുറ്റിക്കാടുകളിലും മലഞ്ചെരുവിലും നടത്തിയ തിരച്ചിലില്‍ രണ്ടു പന്നികളെ വെടിവച്ചുകൊന്നു.

ഒരു വെടിയുണ്ടയ്ക്ക് 110 രൂപയാണ് വില. ഒരു തവണ 25 വെടിയുണ്ട മാത്രമാണ് ലഭിക്കുക

പന്നിശല്യം രൂക്ഷമായതോടെ പഞ്ചായത്തുകള്‍ക്ക് അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് പന്നിവേട്ടയ്ക്കുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഷൂട്ടര്‍മാര്‍ക്കുള്ള പ്രതിഫലം നല്‍കേണ്ടത് ഇതോടെ പഞ്ചായത്തിന്റെ ചുമതലയായി. നേരത്തെ വനംവകുപ്പ് ചെയ്തുകൊണ്ടിരുന്ന കാര്യം പഞ്ചായത്തിന് കൈമാറിയതോടെ ഇതിനുള്ള ഫണ്ട് കണ്ടെത്താനുള്ള പെടാപ്പാടിലാണെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലക്‌സ് ചെമ്പകശേരി പറയുന്നു. തനത് ഫണ്ടില്‍നിന്ന് തുക കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മലയോരമേഖലയിലെ പഞ്ചായത്തുകള്‍ക്ക് ഇതിനാവശ്യമായ ഫണ്ടില്ലാത്ത അവസ്ഥയുണ്ട്. 1000 രൂപയാണ് ഒരു പന്നിയെ കൊന്നാല്‍ ഷൂട്ടര്‍ക്ക് നൽകേണ്ടത്. നേരത്തെ വനംവകുപ്പായിരുന്നു ഈ പണം നല്‍കിയിരുന്നത്.

നേരത്തെ വനംവകുപ്പായിരുന്നു ഈ പണം നല്‍കിയിരുന്നത്. പലപ്പോഴും പഞ്ചായത്തുകളില്‍ നിന്ന് പന്നിയെ കൊന്നാലുള്ള പണം ലഭിക്കുന്നില്ലെന്ന് എംപാനല്‍ ഷൂട്ടറായ തങ്കച്ചന്‍ പറഞ്ഞു. ഒരു വെടിയുണ്ടയ്ക്ക് 110 രൂപയാണ് വില. ഇത് വാങ്ങണമെങ്കില്‍ കൊച്ചിവരെ യാത്ര ചെയ്യണം. ഒരു തവണ 25 വെടിയുണ്ട മാത്രമാണ് ലഭിക്കുക. ഇത്രയൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാലും പ്രതിഫലമായി ലഭിക്കേണ്ട തുച്ഛമായ തുക പലപ്പോഴും ലഭിക്കുന്നില്ലെന്നും കര്‍ഷകരുടെ പ്രയാസം ഓര്‍ത്തുമാത്രമാണ് പന്നിയെ വെടിവയ്ക്കാന്‍ ഇറങ്ങുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.

തങ്കച്ചന്‍ കുന്നുംപുറത്ത്, ജോസ് വട്ടോര്‍കൂടിയില്‍, വില്‍സണ്‍ എടക്കര, ബാലന്‍ വി.വി, വില്യംസ് അമ്പാട്ട്, സെബാസ്റ്റ്യന്‍ എം എസ്, അഗസ്റ്റിന്‍ ജോണ്‍, ബാബു ജോണ്‍, ചന്ദ്രമോഹന്‍, സെബാസ്റ്റ്യന്‍ എ.എ, ജേക്കബ് മാത്യു, ബബിത ബെന്നി എന്നിവരടങ്ങളുന്ന സംഘമാണ് കോടഞ്ചേരിയില്‍ തിരച്ചില്‍ നടത്തിയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിയെങ്കിലും കൃഷി നശിപ്പിക്കുന്ന പന്നികളെ കൊന്നൊടുക്കാന്‍ ഇനിയും ഇത്തരം ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശേരി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ