ബാലരാമപുരം കൈത്തറിപ്പെരുമ ലോകംമുഴുവൻ പരക്കുമ്പോഴും അതിനു പിന്നിലെ പെൺകരുത്തിനെ കുറിച്ച് അധികമാരും അന്വേഷിക്കാറില്ല. 70 വർഷമായി കൈത്തറി മേഖലയിൽ ജോലി നോക്കുന്ന വള്ളിയമ്മാൾക്ക് പറയാനുള്ളത് ഈ പെൺകരുത്തിന്റെ പെരുമയെക്കുറിച്ചാണ്.
ബാലരാമപുരം ഇരട്ടത്തെരുവിൽ താമസിക്കുന്ന വള്ളിയമ്മാൾ (81) 11ാം വയസ്സിൽ നെയ്ത്തുപുരയിൽ ജോലിക്കിറങ്ങിയതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സാമ്പത്തിക സ്ഥിതി മോശമായതോടെ പഠനമുപേക്ഷിച്ച് നെയ്ത്ത് ജോലി തുടങ്ങി. മാതാപിതാക്കളിൽ നിന്നാണ് നെയ്ത്ത് പഠിച്ചത്. രാവിലെ മുതൽ രാത്രി വരെ നൂലുചുറ്റിയാൽ ഇപ്പോഴും ലഭിക്കുന്നത് 50 രൂപ മാത്രം.