ഒന്നര വയസ ള്ളപ്പോൾ അമ്മയോടൊപ്പം സഞ്ചരിക്കവേ 2011ൽ കായകുളം ഹൈവേയിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തിൽ സ്വന്തം അമ്മയെയും തന്റെ വലതുകാൽ പാദവും നഷ്ടപ്പെട്ട ദേവിക ഇന്ന് സ്കൂൾ കലോസവങ്ങളിലടക്കം നൃത്ത വേദികളെ വിസ്മയിപ്പിക്കുന്ന ഒരു താരമാണ്. വലത് കാലിലെ പൊയ്ക്കാലിൽ ഈ കൊച്ചുമിടുക്കി തന്റെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് അവളുടെ അമ്മ തന്നെയായി മാറിയ അച്ഛമ്മ സരസ്വതിയമ്മയാണ്. ഒപ്പം അച്ഛൻ ദീപക്കും മറ്റ് കുടുംബാംഗങ്ങളും അവളുടെ ഓരോ കാര്യങ്ങളിലും ഏറെ താല്പരരാണ്.