പൊതുവേദികളില്‍ ഓളം തീര്‍ത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് സംഘം. വടകര എടച്ചേരി തണലില്‍ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച ബാന്‍ഡ് സംഘത്തിന്റെ യാത്രയാണിത്. പതിനേഴ് വിദ്യാര്‍ത്ഥികളുമായാണ് നവീന്‍കുമാര്‍ എന്ന ബാന്‍ഡ് മാസ്റ്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബാന്‍ഡ് ആരംഭിച്ചത്. ആ വിദ്യാര്‍ത്ഥികള്‍ കുറ്റ്യാടി തണലിലെത്തിയപ്പോഴും മാസ്റ്റര്‍ ബാന്‍ഡ് സംഘത്തിനൊപ്പം യാത്ര തുടരുകയാണ്. ഇപ്പോള്‍ കാപ്പാട്, മലാപ്പറമ്പ്, വയനാട്,എടച്ചേരി, കുറ്റ്യാടി എന്നിവിടങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നവീന്‍ മാസ്റ്റര്‍ പരിശീലനം നല്‍കുന്നുണ്ട്. 2017 ല്‍ ആരംഭിച്ച ബാന്‍ഡ് ഇതിനകം തന്നെ നിരവധി വേദികള്‍ ലഭിച്ചെങ്കിലും ഇതിനിടെ കൊറോണ ചെറിയ തടസ്സമായി. വീണ്ടും വേദികള്‍ ഉണര്‍ന്നതോടെ ഈ ബാന്‍ഡ്് സംഘത്തെ തേടി നിരവധി അവസരങ്ങളാണെത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാറ്റ് കൂട്ടാന്‍ മറ്റ് ബാന്‍ഡ് സംഘത്തോടൊപ്പം തന്റെ കുട്ടികള്‍ക്കും അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാസ്റ്റര്‍. തണല്‍ അധികൃതരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമെല്ലാം ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ജില്ലാ കോടതിയിലെ പരിപാടികള്‍ക്കുള്‍പ്പെടെ ബാന്‍ഡുമായി എത്തിയ സംഘം പുതിയ വേദികളും സ്വപ്നം കാണുകയാണ്