കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ അസ്ല മൂന്ന് വർഷമായി പ്രകൃതിദത്തമായ ഛായങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു. കല്ലും, മണ്ണും, കരിയും, പച്ചിലയുമൊക്കെയാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്. പ്രകൃതിദത്ത ഛായക്കൂട്ട് ഉപയോഗിച്ച് ഇതിനകം 300ലേറെ ചിത്രങ്ങൾ വരച്ചു കഴിഞ്ഞു. ഖത്തർ രാജാവിന്റെ ശേഖരത്തിൽ വരെ അസ്ലയുടെ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങൾ എത്തി. ചിത്രരചന പഠിച്ചിട്ടില്ലാത്ത അസ്ല പ്രകൃതിദത്ത ഛായക്കൂട്ട് നിർമിച്ച് ചിത്രം വരയ്ക്കാൻ ഒരു കാരണമുണ്ട്.