അഭയ പരിചരണ ആശ്വാസ കേന്ദ്രം  
FOURTH SPECIAL

കാടിറങ്ങുന്ന കടുവയെയും പുലിയെയും പിടികൂടിയാല്‍ എന്ത് ചെയ്യും; ബത്തേരിയിലുണ്ട് ഒരു അഭയ കേന്ദ്രം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള ജില്ലയിലാണ് വയനാട്. ജനവാസ മേഖലകളില്‍ നിന്നും പിടിയിലാകുന്ന കടുവകള്‍ക്കും പുലികള്‍ക്കുമായി വനംവകുപ്പ് ഒരുക്കിയതാണ് ബത്തേരിയിലെ അഭയ കേന്ദ്രം

ശ്യാംകുമാര്‍ എ എ

വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് എന്നും ശല്യക്കാരാണ് കാടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍. വളര്‍ത്ത് മൃഗങ്ങളെ കൊന്ന് തിന്നുന്ന കടുവയും പുലിയുമെല്ലാം വില്ലന്‍ പട്ടികയിലാണ്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതും, പ്രായാധിക്യത്താല്‍ വേട്ടയാടന്‍ കഴിയാത്തതുമടക്കം വന്യ മൃഗങ്ങള്‍ കാടിറങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള ജില്ലയിലാണ് വയനാട്. ജനവാസ മേഖലകളില്‍ നിന്നും പിടിയിലാകുന്ന കടുവകള്‍ക്കും പുലികള്‍ക്കുമായി വനംവകുപ്പ് ഒരുക്കിയതാണ് ബത്തേരി കുപ്പാടിയിലെ അഭയ പരിചരണ ആശ്വാസ കേന്ദ്രം. നിലവില്‍ രണ്ട് കടുവകളാണ് ഇവിടെ ഉള്ളത്. ലക്ഷ്മിയും കിച്ചുവെന്നും ജീവനക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന കടുവകളില്‍ ഒരാള്‍ക്ക് പ്രായമായതിനാല്‍ വനത്തിലേക്ക് തുറന്ന് വിടാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ഒരു കോടിയോളം രൂപ ചിലവഴിച്ച് കുറിച്യാട് റേഞ്ചില്‍ വനത്തിനുള്ളില്‍ 5 ഏക്കര്‍ ചുറ്റളവിലാണ് അഭയ കേന്ദ്രമുള്ളത്. ഒരേ സമയം നാല് കടുവകളെ പാര്‍പ്പിക്കാന്‍ കഴിയും. കടുവകളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഭക്ഷണമാണ് നല്‍കുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെ അനുമതി ഇല്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ