FOURTH SPECIAL

മന്ത്രി കനിയുമോ? ഈ കത്രിക പൂട്ട് അഴിക്കാന്‍

എം എം രാഗേഷ്

നാല് വര്‍ഷത്തിലധികമായി ഹര്‍ഷിന എന്ന യുവതിയുടെ വയറിലകപ്പെട്ടിരുന്ന കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എടുത്ത് മാറ്റി നാല് മാസം പിന്നിട്ടിട്ടും കത്രിക വന്ന വഴി തിരയുകയാണ് ആരോഗ്യവകുപ്പ്. മൂന്നാമത്തെ സിസേറിയനിടെ 2017ല്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് സംഭവിച്ചതാണെന്ന് ഹര്‍ഷിന പറയുന്നുണ്ടെങ്കിലും വിശ്വാസം വരാത്ത ആരോഗ്യ വകുപ്പ് ഒരു റിപ്പോര്‍ട്ടില്ലാതെ അന്വേഷണം അവസാനിപ്പിച്ച് ഇപ്പോള്‍ കത്രിക ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

ഹര്‍ഷിനയുടെ മൂന്ന് സിസേറിയനുകളും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടന്നത്. അതല്ലാതെ ഹര്‍ഷിനയ്ക്ക് മറ്റൊരു പ്രധാന ശസ്ത്രക്രിയയും നടന്നിട്ടില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അത് അംഗീകരിച്ച് തിരുത്തണം. അതല്ലെങ്കില്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായെങ്കിലും ഈ കത്രികപൂട്ടൊന്ന് അഴിക്കാന്‍ ആരോഗ്യമന്ത്രി തയ്യാറാകണം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്