FOURTH SPECIAL

'മോദിയുടെ ഇസ്രയേൽ പിന്തുണയ്ക്ക് പിന്നിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രതിഫലനം'; ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു

ഇസ്രയേൽ രാഷ്ട്രീയത്തിൽ ഗവേഷണം നടത്തുകയും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിലെ വിസിറ്റിങ് പ്രൊഫസറുമാണ് ഡോ. ജിനു ഉമ്മൻ സക്കറിയ

വെബ് ഡെസ്ക്

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകൾക്ക് പിന്നിൽ ഭൗമരാഷ്ട്രീയത്തിനൊപ്പം സംഘപരിവാർ ആശയങ്ങളുടെ പ്രതിഫലനവും പ്രകടമാണെന്ന് വിദേശകാര്യ വിദഗ്ധൻ ഡോ. ജിനു സക്കറിയ ഉമ്മൻ. ഇസ്രയേലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കോടിക്കണക്കിന് രൂപയുടെ ആയുധക്കച്ചവട ഇടപാടുകളും ഇന്ത്യയ്ക്കു് ഇസ്രയേലുമായുണ്ട്. അതിനൊപ്പമാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ സ്വാധീനമെന്നും ഡോ. ജിനു സക്കറിയ ഉമ്മൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ ദ ഫോർത്തിന്റെ പ്രത്യേക വിശകലന പരിപാടിയിലാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്‍റ് വിസിറ്റിങ് പ്രൊഫസറുമായ ഡോ. ജിനു ഉമ്മൻ സക്കറിയയുടെ പ്രതികരണം.

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പതിറ്റാണ്ടുകളായി സ്വീകരിച്ച് വന്നിരുന്ന നിലപാടുകളില്‍ നിന്നുള്ള യു ടേണ്‍ ആണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നും ജിനു സക്കറിയ ചൂണ്ടിക്കാട്ടുന്നു. "വാജ്പേയി സർക്കാരിന്റെ കാലത്ത് പോലും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു നിന്നിരുന്നത്. എന്നാൽ മോദി അധികാരത്തിലേറിയതിന് ശേഷം നിലപാടിൽ ഒരു യു ടേണാണുണ്ടായിരിക്കുന്നത്. അതിൽ സംഘപരിവാർ രാഷ്ട്രീയത്തിനും പങ്കുണ്ട്. " ഡോ. ജിനു ഉമ്മൻ സക്കറിയ ചൂണ്ടിക്കാട്ടുന്നു.

ഒരു കാലത്ത് ഇസ്രയേലുമായി സഹകരിച്ച പാരമ്പര്യമുള്ള സംഘടനയാണ് ഹമാസ്. യാസർ അറാഫത്തിനെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ലോകശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ അതിനെ തകർക്കാൻ ഹമാസിന്റെ സ്ഥാപകൻ ഷെയ്ഖ് യാസിന്‍ ഇസ്രയേൽ സഹായം കൈപ്പറ്റിയിട്ടുണ്ട്. മതേതരമായി പ്രവർത്തിച്ചിരുന്ന പി എൽ ഒയെ തകർക്കുകയായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്ന ഗൂഢലക്ഷ്യമെന്നും ഡോ. ജിനു പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ