FOURTH SPECIAL

അറുപത്തിമൂന്നിന്റെ പ്രസരിപ്പിൽ പഠനം തുടരാൻ ചന്ദ്രൻ

പ്രായം ഒന്നിനും തടസമല്ല , ആ തിരിച്ചറിവാണ് ചന്ദ്രനെന്ന അറുപത്തിമൂന്നുകാരനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്

എം എം രാഗേഷ്

മക്കളും പേരക്കുട്ടികളുമൊക്കെയായി കഴിയുമ്പോഴും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് കാഞ്ഞങ്ങാട് സ്വദേശി ചന്ദ്രനെ ലോ കോളേജിൽ എത്തിച്ചത് . പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാണ് പ്രവേശനം.

ജീവിത പ്രയാസങ്ങള്‍ക്ക് നടുവില്‍ 19-ാം വയസ്സില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിക്ക് കയറിയതാണ് ചന്ദ്രേട്ടന്‍. പയ്യന്നൂര്‍ കോളേജില്‍ ബി എസ് സി ഫിസിക്‌സ് രണ്ടാം വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കാനാവാതെയാണ് കേന്ദ്ര സര്‍വീസില്‍ ജോലിക്ക് കയറിയത്. വിരമിക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ സബ് ഡിവിഷണല്‍ ഓഫീസറായിരുന്നു. അതിനുശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നല്ല മാര്‍ക്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബരുദം നേടിയതിന് ശേഷമാണ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ചന്ദ്രേട്ടനെത്തിയത്.

2003 ല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബന്ധുകൂടെയായ അഡ്വ: പി.എം ആതിരയാണ് ചന്ദ്രേട്ടന്റെ ഗാര്‍ഡിയനായി കൂടെ ക്യാമ്പസ്സിലെത്തിയത്. സര്‍വീസില്‍ നിന്ന്  വിരമിച്ചവര്‍ ക്യാമ്പസ്സില്‍ പഠിക്കാനെത്തുന്നുണ്ടെന്നും ഇത് സന്തോഷകരമായ കാര്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ക്യാമ്പസ്സിലെത്തിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ചന്ദ്രന്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ