FOURTH SPECIAL

ഇടത്തേക്ക് ഇൻ്റികേറ്ററിട്ട് വലത്തേക്ക് തിരിയുന്ന കെയിർ സ്റ്റാർമർ

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ തയാറെടുക്കുന്ന സ്റ്റാമർ, എങ്ങനെയാകും ഇത്രവലിയൊരു നേട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകുക

മുഹമ്മദ് റിസ്‌വാൻ

യൂറോപ്പിൽ തീവ്രവലതുപക്ഷം പിടിമുറുക്കുമ്പോഴാണ് യുകെയിൽ കൺസർവേറ്റിവ് പാർട്ടി ഒന്നരദശാബ്ദക്കാലത്തെ ഭരണത്തിൽനിന്ന് പുറത്താകുന്നത്. തോൽവിക്ക് പിന്നിൽ യുകെയിലെ ഇടതു ആഭിമുഖ്യമുള്ള ലേബർ പാർട്ടിയാണ്. നേതൃത്വം മുൻ മനുഷ്യാവകാശ പ്രവർത്തകനും വക്കീലുമായിരുന്ന കെയിർ സ്റ്റാമറും.

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലേബർ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. സൂചന തന്നെ നൽകുന്നു. 650 സീറ്റുകളുള്ള യുകെ ഹൗസ് ഓഫ് കോമ്മൺസിൽ, 412 സീറ്റുകളാണ് ലേബർ പാർട്ടിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്.

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ തയാറെടുക്കുന്ന സ്റ്റാമർ, എങ്ങനെയാകും ഇത്രവലിയൊരു നേട്ടത്തിലേക്ക്, കൺസർവേറ്റിവ് പാർട്ടിയെ രണ്ട് നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിയിട്ടുകൊണ്ട് ലേബർ പാർട്ടിയെ എത്തിച്ചിട്ടുണ്ടാകുക?

2024ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി, ശരിക്കും ഒരു ഇടതുപക്ഷ മൂല്യങ്ങളിൽനിന്ന് മധ്യപക്ഷത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സാമ്പത്തിക സ്ഥിരത, തൊഴിലാളികളുടെ അവകാശങ്ങൾ, കാലാവസ്ഥാ നീതി എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ലേബർ പാർട്ടിയെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു.

ജെറെമി കോർബിൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ ലേബർ പാർട്ടിയല്ല, ഇന്നത്തേത്. അതിൽ പല മാറ്റങ്ങളും സ്റ്റാമർ കൊണ്ടുവന്നിട്ടുണ്ട്. 2015ൽ മാത്രം പാർലമെന്ററി രാഷ്ട്രീയത്തിലേക്കെത്തിയ സ്റ്റാമർ, 'ഇടതുപക്ഷ അഭിഭാഷകൻ' എന്ന പേരിലായിരുന്നു അതിന് മുൻപ് അറിയപ്പെട്ടിരുന്നത്.

'സോഷ്യലിസത്തിനായി അദ്ദേഹം പ്രസ്താവിച്ച 10 പ്രധാന വാഗ്ദാനങ്ങൾ അജണ്ടയായി ഉയർത്തിയാണ് ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് സ്റ്റാമർ എത്തുന്നത്. സമ്പന്നർക്കുള്ള നികുതിയിൽ 5% വർധിപ്പിക്കുക, യുകെയുടെ ആയുധ വിൽപ്പന നിയന്ത്രിക്കുക, റെയിൽ, മെയിൽ സംവിധാനങ്ങൾ, ഊർജം, ജലസേചനം എന്നീ മേഖലകൾ ദേശസാൽക്കരിക്കുക, ഒരു പുതിയ ഗ്രീൻ ഡീൽ, തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങളിൽ ചിലത്. പക്ഷെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോട സ്റ്റാർമർ ഈ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ഉപേക്ഷിച്ചു.

സാമ്പത്തിക സ്ഥിരത മാത്രമായി ലേബർ പാർട്ടിയുടെ പ്രചാരണ വിഷയം. റെയിൽവെയുടെ ദേശസാത്കരണം മാത്രമായിരുന്നു മാനിഫെസ്റ്റോയിൽ ഇടം പിടിച്ചത്. കൂടാതെ, പാർട്ടിയുടെ കടുത്ത ഇടതുപക്ഷ അനുഭവമുള്ള സ്ഥാനാർത്ഥികളെ പതിയെ ഇല്ലാതാക്കുന്നതിന് പിന്നിലും സ്റ്റാമറിന് പങ്കുള്ളതായി ആരോപണമുണ്ട്. ജെർമി കോർബിന്റെ പാർട്ടിൽനിന്നുള്ള പുറത്താകൽ പോലും അതുമായി ബന്ധപ്പെട്ടാണെന്നാണ് കരുതപ്പെടുന്നത്.

ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിയായിരുന്നു സ്റ്റാമർ സ്വീകരിച്ചിരുന്നത്. ഇസ്രായേലിൻ്റെ റഫ ആക്രമണം ആരംഭിച്ചതിന് ശേഷം മാത്രമാണ് സ്റ്റാർമർ വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. ആദ്യമുള്ള വാഗ്ദാനങ്ങളിൽനിന്ന് പിന്മാറിയതിന് പിന്നിൽ കൺസർവേറ്റീവ് വോട്ട് ബാങ്കിലേക്കുള്ള കടന്നുകയറ്റമാണ് സ്റ്റാമർ ലക്ഷ്യമിട്ടത്.

എന്നാൽ, രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രായോഗികവും പരിഹാര-അധിഷ്‌ഠിതവുമായ വീക്ഷണത്തിൻ്റെ ഭാഗമാണിതെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. കാര്യമിങ്ങനൊക്കെ ആണെങ്കിലും തീവ്ര വലതുപക്ഷത്തിന്റെ കടന്നുകയറ്റത്തിനിടയിൽ ഇടതുപക്ഷ അനുഭാവമുള്ള പാർട്ടിയുടെയും ജെറെമി കോർബിന്റെ സ്വാതന്ത്രനായുള്ള വിജയുമെല്ലാം നൽകുന്ന പ്രതീക്ഷകൾ വലുതാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍