FOURTH SPECIAL

മലപ്പുറം മുതല്‍ മലാവി വരെ ; ആഫ്രിക്കയിലെ കേരളാ ബ്ലോക്ക്

മലപ്പുറത്ത് നിന്ന് മലാവിയില്‍ ജോലിക്കായെത്തിയ അരുണും സുമിയും അവിടെ ഒരു കൊച്ചു കേരളം പടുത്തുയര്‍ത്തുകയാണ്

തുഷാര പ്രമോദ്

ലോകത്ത് മലയാളികള്‍ എത്താത്ത ഇടമില്ലെന്ന് നമ്മള്‍ പറയാറുണ്ട്. അത് അടിവരയിടുകയാണ് കിഴക്കന്‍ ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് മലാവി രാജ്യത്തിലെ ചിസസില എന്ന ഗ്രാമത്തിലെ കേരളാ ബ്ലോക്ക് എന്ന സ്‌കൂള്‍. മലാവിയിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠിക്കാന്‍ നിര്‍മിച്ച ഈ സ്‌കൂളിന് അവിടത്തുകാര്‍ കേരളാ ബ്ലോക്ക് എന്ന പേര് നല്‍കിയതിന് പിന്നില്‍ ഒരു സ്നേഹത്തിന്റെ കഥയുണ്ട്.

മലപ്പുറത്ത് നിന്ന് മലാവിയില്‍ ജോലിക്കായെത്തിയ അരുണും സുമിയും അവിടെ ഒരു കൊച്ചു കേരളം പടുത്തുയര്‍ത്തുകയാണ്. ചോര്‍ന്നൊലിക്കുന്ന സ്‌കൂളില്‍ പോയിരുന്ന ഗ്രാമത്തിലെ കുട്ടികള്‍ക്കായി അരുണും സുമിയും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കെട്ടിടം പണിതു. അതിന് കേരളാ ബ്ലോക്ക് എന്ന പേരുമിട്ടു.

അരുണിന്റെയും സുമിയുടെയും മലാവി ഡയറീസ് എന്ന യൂട്യൂബ് ചാനല്‍ മലാവിയിലെ ഗ്രാമീണരെ സഹായിക്കാനുള്ളതാണ്. മലാവിയില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഒരു ഗ്രാമത്തെ അതിജീവനത്തിന് സഹായിക്കുകയാണ് ഈ മലയാളികള്‍.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്