FOURTH SPECIAL

തടാകങ്ങള്‍ സംരക്ഷിക്കപ്പെടണം; ഉദ്യാന നഗരത്തിന് വിദഗ്ധരുടെ മുന്നറിയിപ്പ്

ഉപയോഗയോഗ്യമായ വെറും 30 തടാകങ്ങള്‍ മാത്രമാണ് ബംഗളുരുവില്‍ അവശേഷിക്കുന്നത്

എ പി നദീറ

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരത്തോളം തടാകങ്ങള്‍ ഉണ്ടായിരുന്ന നാടായിരുന്നു തടാകങ്ങളുടെ നഗരമെന്ന് വിളിപ്പേര് ഉണ്ടായിരുന്ന ബംഗളുരു. ഇന്ന് ഉപയോഗയോഗ്യമായ വെറും 30 തടാകങ്ങള്‍ മാത്രമാണ് ബംഗളുരുവില്‍ അവശേഷിക്കുന്നത് . നഗരവത്കരണത്തിനായുള്ള കയ്യേറ്റവും ഫാക്ടറി - പാര്‍പ്പിട സമുച്ചയങ്ങള്‍ പുറന്തള്ളുന്ന മാലിന്യം പേറിയും ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞുമൊക്കെ തടാകങ്ങള്‍ ബംഗളുരുവില്‍ നിന്നു അപ്രത്യക്ഷമാകുകയാണ് . കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ നിന്ന് 42 തടാകങ്ങള്‍ കാണാതായെന്നാണ് കര്‍ണാടക റവന്യു മന്ത്രി നിയമസഭയെ അറിയിച്ചത് . നഗരത്തിലെ കുടിവെള്ള - കൃഷി ജലസേചന ആവശ്യങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സാണ് തടാകങ്ങള്‍ . തടാകങ്ങള്‍ ഇനിയെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഉള്ള ജലദൗര്‍ലഭ്യവും സമീപഭാവിയില്‍ രൂക്ഷമാകുകയും വാസയോഗ്യമല്ലാത്ത ഇടമായി ഉദ്യാന നഗരം മാറിയേക്കുമെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് .

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു