നീലവെളിച്ചം എന്ന ആഷിഖ് അബു ചിത്രത്തില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ മകന്‍ എം എസ് ജബ്ബാര്‍ രംഗത്ത്. റീമിക്‌സ് ചെയ്ത് പാട്ടുകള്‍ വികലമാക്കുന്നു എന്ന് അദ്ദേഹം ദ ഫോര്‍ത്തിനോട് പറഞ്ഞു. ആഷിഖ് അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച ജബ്ബാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.