FOURTH SPECIAL

സ്‌കൂളില്‍ ചേര്‍ന്നാല്‍ പറക്കാം

തുഷാര പ്രമോദ്

മലപ്പുറം പൂക്കോട്ടൂര്‍ എ യു പി സ്‌കൂളില്‍ ചേര്‍ന്നാല്‍ വിമാനത്തില്‍ പറക്കാം. സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് പുത്തനുടുപ്പും ബാഗുമൊക്കെ സാധാരണ നല്‍കാറുണ്ട്. എന്നാല്‍, പൂക്കോട്ടൂര്‍ എ യു പി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത് ഒരു വിമാന യാത്രയാണ്.

സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും പിടിഎയുടെയും അധ്യാപകരുടെയും കൂട്ടായ തീരുമാനത്തിന്റെ ഫലമാണ് കുട്ടികള്‍ക്കായുള്ള സൗജന്യ വിമാന യാത്ര. സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും നിര്‍ധനരായ കുട്ടികളാണെന്നും അവര്‍ക്ക് ഇപ്പോള്‍ ഒരു വിമാന യാത്ര അപ്രാപ്യമായതിനാല്‍ കൂടിയാണ് ഇത്തരത്തിലൊരു വിമാന യാത്ര ഒരുക്കുന്നതെന്നും പ്രധാനാധ്യാപകന്‍ അബ്ദുള്‍ അസീസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. 55 കുട്ടികള്‍ ഇതിനകം തന്നെ അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശന പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും