FOURTH SPECIAL

ആള്‍ദൈവം നിത്യാനന്ദയുടെ വലയില്‍ കേരളത്തില്‍ നിന്നുള്ള യുവതിയും

ഒരു വര്‍ഷം മുന്‍പ് കുടുംബം നീലേശ്വരം പോലീസില്‍ പരാതി നല്‍കി

എം എം രാഗേഷ്

ഡിഗ്രി പഠനത്തിനിടെ ഫാഷന്‍ ഡിസൈനിങിൽ കഴിവ് തെളിയിച്ച് പ്രമുഖ ബിസിനസ് മാഗസിനുകളിലുള്‍പ്പെടെ താരമായിരുന്ന നീലേശ്വരത്തുകാരിയുടെ മാറ്റം അപ്രതീക്ഷിതമായിരുന്നു. 2016 മുതല്‍ നിത്യാനന്ദ പരമശിവയുടെ ഭക്തയായ ശ്രുതി ആറ് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും നിത്യാനന്ദയുടെ കെണിയിലായി. നിത്യാനന്ദയുടെ ആശ്രമത്തിലേക്ക് താമസം മാറ്റിയ ശ്രുതി പേര് നിത്യ പ്രിയദര്‍ശന എന്നുമാറ്റി

മൂന്നര വര്‍ഷമായി ഇപ്പോൾ യുവതി വീട്ടിൽ വന്നിട്ട് . ഇവർ ബെംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്നെയുണ്ടെന്നാണ് കുടുംബം കരുതുന്നത്. ഒരു വര്‍ഷം മുന്‍പ് കുടുംബം നീലേശ്വരം പോലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ കൂടുമ്പോള്‍ ഏതെങ്കിലും ഫോണില്‍ നിന്ന് ബന്ധപ്പെടും. അതുമാത്രമാണ് ഇപ്പോൾ ശ്രുതിക്ക് വീടുമായുള്ള ബന്ധം. ഹേബിയസ് കോര്‍പ്പസ് നല്‍കിയാലും ഫലമുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് അതിന് മുതിരാത്തത് .

ബിസിനസിനെന്ന് പറഞ്ഞ് പലരില്‍ നിന്നായി  ശ്രുതി വാങ്ങിയ കടങ്ങളാല്‍ വലയുകയാണ് ഇപ്പോള്‍ കുടുംബം. രണ്ടര കോടിയോളം രൂപ കടം വന്നതില്‍ ഏറെയും നിത്യാനന്ദയ്ക്ക് നൽകിയതും പൂജകൾക്കായി ചെലവഴിച്ചതാണെന്നുമാണ് കരുതുന്നത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ കെണിയിലായ വാര്‍ത്ത വന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് ഇത്തരമൊരു പരാതി ആദ്യമാണ്. ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സ്വയം പ്രഖ്യാപിത കലിയുഗശിവാവതാരത്തിന്റെ കേളികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമാണോ? അതേ കുറിച്ച് വരും ദിവസം കാണാം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം