വലിയൊരു സ്വപ്ന പദ്ധതിയായാണ് കണ്ണൂരിലെ ആറളത്ത് ആറളം ഫാം സര്‍ക്കാര്‍ ആവിഷ്കരിച്ചത്. എന്നാല്‍ പുനഃരധിവാസമെന്ന പേരില്‍ കൊണ്ടുവന്ന കുറേ മനുഷ്യരിവിടെ ആരാലും തിരിഞ്ഞുനോക്കാനില്ലാതെ ജീവിക്കുകയാണ്.
ഒൻപത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 14 മനുഷ്യജീവനുകളാണ്. തൊഴിലെടുക്കാനോ ജീവിക്കാനോ സാധിക്കാതെ ഇവിടം വിട്ട് കുറേപേര്‍ ഓടിപോയപ്പോള്‍ അതിന് പോലുമാവതെ മരണത്തെ മുന്നില്‍ കണ്ട് കുറേയേറെ മനുഷ്യര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട്.