നയന സൂര്യന്റെ ദുരൂഹമരണത്തില്‍ പോലീസിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തല്‍. ഒരു തരത്തിലുള്ള ഫോറന്‍സിക് പരിശോധനയും നടന്നിട്ടില്ലെന്ന് ഫോറന്‍സിക് ലാബ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ് പി ദ ഫോര്‍ത്തിനോട് വെളിപ്പെടുത്തി. പ്രാഥമിക പരിശോധനകള്‍ പോലും നടന്നിട്ടില്ല. വിരലടയാളങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ലെന്നും ആദ്യ സംഘം കേസന്വേഷിക്കുന്ന കാലത്ത് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സുനില്‍ പറഞ്ഞു.
റൂം ബലം പ്രയോഗിച്ച് തുറന്നുവെന്ന് സാക്ഷിമൊഴിയുണ്ട്. അകത്ത് നിന്ന് കുറ്റി ഇട്ടിരുന്നുവെന്നാണ് ആദ്യ അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ആ കുറ്റി ഇളകിയിട്ടുണ്ടോ എന്ന ഏറ്റവും ലളിതമായ പരിശോധന പോലും നടത്തിയിട്ടില്ല. കേസില്‍ ഏറ്റവും നിര്‍ണായകമാകാവുന്ന നയനയുടെ നഖങ്ങള്‍, വസ്ത്രങ്ങള്‍, ശരീരസ്രവങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഇവയൊന്നും ഫോറന്‍സിക് ലാബ് പരിശോധയ്ക്ക് അയച്ചിട്ടില്ലെന്നും ഡോ. സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.