വ്യക്തി നിയമങ്ങളും രാജ്യത്തെ പൊതു നിയമവും തമ്മിലുളള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട വിധികള്‍ വിവിധ കോടതികളില്‍ നിന്നും ധാരാളമായി ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് തലാഖ്, ഖുല, ഫസ്ഖ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്. കേരള ഹൈക്കോടതിക്ക് മുന്നിലെത്തിയ ഒരു ജാമ്യാപേക്ഷയും ഇത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
മുസ്ലീം വ്യക്തി നിയമപ്രകാരം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നാണ് കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍. വിവാഹതിരായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പോക്‌സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
31 വയസുള്ള തിരുവല്ല സ്വദേശിക്കെതിരെ ചുമത്തിയ പോക്‌സോ കേസില്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പശ്ചിമബംഗാളില്‍നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. 14ാം വയസില്‍ പെണ്‍കുട്ടിയെ മുസ്ലീം നിയമപ്രകാരം വിവാഹം ചെയ്‌തെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ 16ാം വയസിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ മുസ്ലീം വ്യക്തി നിയമപ്രകാരം വിവാഹം ചെയ്തതിനാല്‍ തനിക്കെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നാണ് ഇയാളുടെ അവകാശ വാദം.
മുസ്ലീം വ്യക്തിനിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയില്‍ നിലപാടെടുത്തു. ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതിയുടെ വാദം തളളിയ കോടതി പോക്‌സോ നിയമം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പോക്‌സോ കേസിനെ മുസ്ലീം വ്യക്തി നിയമിത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
ഇസ്ലാമിക നിയമപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. ഖുര്‍ആനില്‍ വിവാഹ പ്രായം എന്നത് ക്യത്യമായി നശ്ചയിച്ചിട്ടില്ല. പകരം പ്രായപൂര്‍ത്തിയായ സ്ത്രീക്കും പ്രായപൂര്‍ത്തിയും പക്വതയും വന്ന പുരുഷനും വിവാഹം ചെയ്യാമെന്നാണ് പറയുന്നത്.
ഇസ്ലാമിക നിയമപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. ഖുര്‍ആനില്‍ വിവാഹ പ്രായം എന്നത് ക്യത്യമായി നശ്ചയിച്ചിട്ടില്ല. പകരം പ്രായപൂര്‍ത്തിയായ സ്ത്രീക്കും പ്രായപൂര്‍ത്തിയും പക്വതയും വന്ന പുരുഷനും വിവാഹം ചെയ്യാമെന്നാണ് പറയുന്നത്. അതായത് പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ആര്‍ത്തവമുണ്ടാകുന്നതോടെ പ്രായപൂര്‍ത്തിയായവരായി കാണക്കാക്കപ്പെടും. അതിനാല്‍ മുസ്ലീം വ്യക്തി നിയമപ്രകാരം പെൺകുട്ടികള്‍ക്ക് ആര്‍ത്തവമാകുന്നതോടെ വിവാഹപ്രായമെത്തി.
എന്നാല്‍ വിവാഹത്തിനായി ആണ്‍കുട്ടിയുടെ പ്രായം 21ഉം പെണ്‍കുട്ടിയുടേത് 18ഉം ആണെന്നാണ് 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടും 2006ലെ ശൈശവ വിവാഹ നിരോധന നിയമവും പറയുന്നത്. ഇവിടെയാണ് വ്യക്തി നിയമവും പൊതു നിയമവും തമ്മിലുള്ള സംഘര്‍ഷമുണ്ടാകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ വ്യക്തി നിയമപ്രകാരമുള്ള വിവാഹപ്രായം രാജ്യത്തെ പൊതു നിയമപ്രകാരമുള്ളതിനേക്കാള്‍ കുറവാണെങ്കില്‍ പൊതു നിമയം കോടതികള്‍ പരിഗണിക്കും. ചില മതസമൂഹങ്ങള്‍ ഇക്കാര്യത്തില്‍ പൊതു നിയമത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കില്ല, ഇത് ശൈശവ വിവാഹത്തിലേക്കോ നിര്‍ബന്ധിത വിവാഹത്തിലേക്കോ നയിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ കോടതികള്‍ ക്യത്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്.
മുസ്ലീം വ്യക്തി നിയപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ വിവാഹം നിലനില്‍ക്കും. പക്ഷെ വിവാഹം നിമയസാധുതയുണ്ടെങ്കിലും വിവാഹം ചെയ്തയാളും വിവാഹം ചെയ്യിപ്പിച്ച രക്ഷകര്‍ത്താക്കളും ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരും.
മുസ്ലീം വ്യക്തി നിയപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ വിവാഹം നിലനില്‍ക്കും (valid marriage). പക്ഷെ വിവാഹം നിമയസാധുതയുണ്ടെങ്കിലും വിവാഹം ചെയ്തയാളും വിവാഹം ചെയ്യിപ്പിച്ച രക്ഷകര്‍ത്താക്കളും ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതാണ്. വിവാഹം അസാധുവാക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെങ്കി്‌ലും ഇത്തരത്തില്‍ ശിക്ഷ വിധിക്കാനാവും. അതിനാല്‍ മുസ്ലീം വ്യക്തി നിയമപരമായി വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ടാലും പൊതു നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.
പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് ഇപ്പോഴും ഇത്തരത്തിലുള്ള കേസുകളില്‍ കോടതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടിവരുന്നത്. ആരോഗ്യ, സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായത്തില്‍, പെണ്‍കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉയര്‍ന്ന വിവാഹപ്രായം ആവശ്യമാണന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ വ്യക്തി നിയമങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നവര്‍ ഒരു രീതിയിലും ഇതിനെ അംഗീകരിക്കുന്നുമില്ല. വിദ്യാഭ്യാസ വിദഗ്ധനും, ജഡ്ജിയും, രാഷ്ട്രീയപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ റായ് സാഹിബ് ഹര്‍ബിലാസ് ശൈശവ വിവാഹം തടയുന്നതിനുള്ള ശാരദ ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ആണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പെണ്‍കുട്ടികളുടേത് 14ഉം ആയി നിജപ്പെടുത്തിയത്. പിന്നീട് നിയമം പരിഷ്‌കരിച്ചാണ് ആണ്‍കുട്ടികളുടെ വിവാഹത്തിന് 21 വയസ്സും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും ആയി 1978-ല്‍ മാറ്റപ്പെട്ടത്.
ഇപ്പോഴും ഇന്ത്യയില്‍ ശൈശവവിവാഹം വലിയ തോതില്‍ നടക്കുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ 2.3 ശതമാനം പെണ്‍കുട്ടികളും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരാകുന്നുവെന്നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് സെന്‍സസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാര്യത്തില്‍ ഗ്രാമങ്ങളുടെ അവസ്ഥ നഗരങ്ങളേക്കാള്‍ മോശമാണ്. 2.6 ശതമാനം ഗ്രാമീണ പെണ്‍കുട്ടികള്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. നഗരങ്ങളില്‍ ഇത് 1.6 ശതമാനമാണ്. ഇത്തരത്തില്‍ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വ്യക്തി നിയമത്തിലെ ആനുകൂല്യങ്ങള്‍ തേടി നീതിന്യായ കോടതികളിലെത്തുന്നതിനെയും പ്രോത്സാഹിപ്പിക്കാവുന്നതല്ല.