FOURTH SPECIAL

'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' പുരസ്കാരം സ്വന്തമാക്കുമ്പോൾ എഴുത്തുകാരൻ ഓർമ

ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അന്തരിച്ച കിഷോർ കുമാറിൻ്റെ പുസ്‌തകമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹമായത്

രതീഷ് വാസുദേവൻ

മികച്ച സിനിമ ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം 'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' എന്ന പുസ്തകം അർഹമായപ്പോൾ അതു കാണാൻ എഴുത്തുകാരൻ ജീവിച്ചിരിപ്പില്ല. ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായിരുന്ന കിഷോർ കുമാറിൻ്റെ പുസ്‌തകമാണ് പുരസ്കാരചരിത്രത്തിൽ മഴവിൽ നിറമേറ്റിയത്. അവാർഡ് പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ നാല് മാസം മുൻപാണ് കിഷോർ കുമാർ മരണത്തിന്റെ വഴി തിരഞ്ഞടുത്തത്.

കിഷോർ കുമാർ

പുരസ്കാരം ലിംഗഭേദങ്ങൾക്കപ്പുറമുള്ള സിനിമ കാഴ്ചകളുടെ ക്വീർ വായനക്കും ഓർമയായ കലാകാരനുമുള്ള അംഗീകാരം കൂടിയായി മാറി. എൽജിബിടിക്യൂ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന 'ക്വീയറള' സംഘടനയുടെ സ്ഥാപകാംഗമാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ കിഷോർ. ഗേ പുരുഷൻ കാണുന്ന മലയാള സിനിമയുടെ കാഴ്ചാനുഭവമാണ് പുസ്തകത്തിലുള്ളത്.

ജെൻഡർ, സെക്ഷ്വാലിറ്റി കാഴ്ച‌പ്പാടിൽ ചലിച്ചിത്ര കാഴ്ചകളുടെ വായനയും വിലയിരുത്തലുമാണ് ഈ പുസ്തകം പങ്കുവെയ്ക്കുന്നത്. ക്വിയർ ഭാവനകളുടെ തലത്തിൽ ചലച്ചിത്ര കാഴ്ച‌കളെ അപഗ്രഥിക്കുന്ന അപൂർവപുസ്തകങ്ങളിലൊന്നാണിത്. 'രണ്ട് പുരുഷൻമാർ ചുംബിക്കുമ്പോൾ-മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്‌തകവും കിഷോറിൻ്റേതാണ്.

കോഴിക്കോട് എൻഐടിയിൽനിന്ന് എൻജിനീയറിങും കാൺപൂർ ഐഐടിയിൽനിന്ന് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ എം ടെക്കും പൂർത്തിയാക്കിയ കിഷോർ അമേരിക്കയിൽ ദീർഘകാലം ജോലിചെയ്തു. 15 വർഷമായി കേരളത്തിലെ ക്വീർ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു.

'കാ ബോഡി സ്കേപ്പ്' സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സാഹിത്യ അക്കാദമിയുടെ “കേൾ ക്കാത്ത ശബ്ദങ്ങൾ' സമാഹാരത്തിൽ കിഷോറിന്റെ കഥയുമുണ്ടായിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം