FOURTH SPECIAL

എംടിയെ സ്നേഹിക്കാൻ ഒരുപിടി കാരണങ്ങൾ

ചന്തുവിനെയും ഭീമനെയും സ്നേഹിക്കാൻ മലയാളികളെ ശീലിപ്പിച്ചത് എംടിയാണ്. ശീർഷാസനം നിൽക്കുന്ന നേരുകൾക്ക് ഇത്ര ഭംഗിയുണ്ട്, കാല്പനിക സൗന്ദര്യവുമുണ്ട്‌ എന്നു പഠിപ്പിച്ചു, തച്ചനും ചന്തുവും ഭീമനുമൊക്കെ

രേഖ കെ

എംടി എല്ലാ മലയാളികളുടെയും എന്നപോലെ എന്റെ ജീവിതത്തിലും പലതവണ നിഴലായി കടന്നുപോയിട്ടുണ്ട്. എംടി സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന കാലത്താണ് ഞാൻ തൃശൂർ കേരളവർമ്മ കോളേജിൽ എംഎയ്ക്കു പഠിക്കുന്നത്. എംടി തന്റെ അടുപ്പവും പരിചയവും കൊണ്ട് ഇന്ത്യയിലെ ഒട്ടുമിക്ക എഴുത്തുകാരെയും അന്ന് സാഹിത്യ അക്കാദമിയിൽ കൊണ്ടുവന്നു. ഇവരെയെല്ലാം കേൾക്കാനും അറിയാനും അതുവഴി കഴിഞ്ഞു. മുഷിപ്പൻ ക്ലാസ് മുറികളിൽ നിന്ന് സ്വതന്ത്രചിന്തയുടെ നീലാകാശത്തേക്ക് പറക്കാനുള്ള ടിക്കറ്റുകളായിരുന്നു എംടി തന്നത്.

ഇത്രയും കടുപ്പക്കാരനായിട്ടും എംടി ജനകീയനാകാൻ കാരണമെന്താകാം? മനുഷ്യരെ സൂക്ഷിച്ചും കണ്ടും മാത്രം അടുപ്പിക്കുന്ന, ആരോടും ചിരിക്കാത്ത ഒരാളെ ജനങ്ങളിങ്ങനെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് തെല്ലൊരാശ്ചര്യത്തോടെ ചിന്തിച്ചു പോകുന്നു. എന്താണ് ആ ആകർഷണീയത? 

ഇന്ത്യയിലെ അതിപ്രഗത്ഭരായ ഒട്ടുമിക്ക എഴുത്തുകാരെയും അങ്ങനെ കാണാനായി. നിർമൽ വർമ, ഇന്ദിര ഗോസ്വാമി, പ്രതിഭാ റായ്, അജീത് കൗർ, ചന്ദ്രശേഖര കമ്പാർ എന്നിങ്ങനെ  ഒരുപാടു പേർ. അന്നൊന്നും ഇന്നത്തെപ്പോലെ ലിറ്റററി ഫെസ്റ്റുകൾ ഇല്ല.  എംടിയുടെ സ്വാധീനവും അടുപ്പവും ഒന്നുകൊണ്ടു മാത്രമാണ് സാഹിത്യ അക്കാദമിയിൽ ഇവരെല്ലാം വന്നുചേർന്നത് എന്ന് ഉറപ്പാണ്. തൊണ്ണൂറുകളിൽ സാഹിത്യ കുതുകികളായ ഒരു പറ്റം മനുഷ്യർക്ക് അതൊരു വലിയ അവസരമായിരുന്നു. തൃശൂർ അത് കൊണ്ടാടി.

എന്റെ ഭർത്താവ് കെ മോഹൻലാൽ കോഴിക്കോട് ജേണലിസ്റ്റ് ട്രെയിനിയായി ജോലി ആരംഭിക്കുന്ന സമയത്താണ് എംടിക്ക് ജ്ഞാനപീഠം ലഭിക്കുന്നത്. അന്ന്  എംടിക്കൊപ്പം ഒരു പകൽ മുഴുവൻ യാത്ര ചെയ്യാനും നിളയും കൂടല്ലൂരും ഒക്കെ കാണാനും അഭിമുഖം നടത്താനും കഴിഞ്ഞ വിശേഷങ്ങൾ പറഞ്ഞാണ് ഞങ്ങൾ കൂട്ടാകുന്നത്. ആ അഭിമുഖവും നിളാ തീരത്തെ എംടിയും മനോരമയുടെ കവർസ്റ്റോറിയായി വന്നു. എംടി അങ്ങനെ ഞങ്ങളുടെ വായനാ ജീവിതം മാത്രമല്ല വ്യക്തി ജീവിതവും ഒന്നു തൊട്ടു.

അക്കാലത്തൊക്കെ അഴകൊടി ക്ഷേത്രവഴിയിലും കൊട്ടാരം റോഡിലും വച്ച് കാണുമ്പോൾ എംടി ലാലിനെ നോക്കി ഒന്നു ചിരിക്കുന്നതുപോലെ തോന്നും. പക്ഷേ, അതിന്റെ സന്തോഷം എനിക്കായിരുന്നു. കാരണം ചിരിക്ക് വലിയ പിശുക്കാണല്ലോ. ചിരിച്ച ഒരു ഫോട്ടോ കിട്ടാൻ മമ്മൂട്ടിയുടെ ക്യാമറയ്ക്ക് പത്തമ്പതു തവണ യത്നിക്കേണ്ടി വന്നു എന്നും കഥയുണ്ട്. ഇത്രയും കടുപ്പക്കാരനായിട്ടും എംടി ജനകീയനാകാൻ കാരണമെന്താകാം? മനുഷ്യരെ സൂക്ഷിച്ചും കണ്ടും മാത്രം അടുപ്പിക്കുന്ന, ആരോടും ചിരിക്കാത്ത ഒരാളെ ജനങ്ങളിങ്ങനെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് തെല്ലൊരാശ്ചര്യത്തോടെ ചിന്തിച്ചു പോകുന്നു. എന്താണ് ആ ആകർഷണീയത? 

കെ രേഖ എംടിയ്ക്കൊപ്പം
നാട്ടിലെ കുമരഞ്ചിറ ഭഗവതിയെ കാണാൻ കുന്നിറങ്ങി നടക്കുമ്പോഴൊക്കെ മനസിൽ സ്പന്ദിക്കുന്ന ഒരു എംടി വരിയുണ്ട് - “ഈശ്വരനുണ്ടോ എന്നു പറയാൻ ഞാനാളല്ല. പക്ഷേ, കൊടിക്കുന്നത്തുകാവ് ഭഗവതി ഇല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.” ഇങ്ങനെ എന്നെപ്പോലെ ഓരോ സാധാരണക്കാരായ മലയാളിയും മനസിൽ കൊത്തിവച്ചിരിക്കുന്ന എത്രയോ എംടി വാക്യങ്ങളുണ്ട്

“സേതു എന്നും ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ- സേതുവിനെ മാത്രം!” എന്ന് കാലത്തിലെ സുമിത്ര പറയുമ്പോൾ ഒരു ശരാശരി മലയാളിപുരുഷന്റെ ജീവിതകഥയായി അതുമാറുന്നു.

ജീവിതത്തിന്റെ മുക്കാൽ പങ്കും അന്യദേശത്ത് കഴിയാൻ വിധിക്കപ്പെട്ട മലയാളി വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ പറയുന്നതും ഒരു എംടി വാചകമായിരിക്കും -“തിരിച്ചുവരാനായി യാത്ര ആരംഭിക്കുകയാണ്”.

ഭൂതകാലഭ്രമങ്ങളിലും ഗൃഹാതുരത്വത്തിലും മനസുടക്കിനിൽക്കുമ്പോൾ അതിനു ന്യായീകരണമായി ഞാൻ പറയുന്നതും ഒരു എംടി വരിയാണ്.- “അറിയാത്ത അദ്‌ഭുതങ്ങൾ ഗർഭത്തിൽ ആവാഹിക്കുന്ന സമുദ്രത്തേക്കാൾ എനിക്കിഷ്ടം എന്റെ നിളാ നദിയാണ് “.

നാട്ടിലെ കുമരഞ്ചിറ ഭഗവതിയെ കാണാൻ കുന്നിറങ്ങി നടക്കുമ്പോഴൊക്കെ മനസിൽ സ്പന്ദിക്കുന്ന ഒരു എംടി വരിയുണ്ട് - “ഈശ്വരനുണ്ടോ എന്നു പറയാൻ ഞാനാളല്ല. പക്ഷേ, കൊടിക്കുന്നത്തുകാവ് ഭഗവതി ഇല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല”. ഇങ്ങനെ എന്നെപ്പോലെ ഓരോ സാധാരണക്കാരായ മലയാളിയും മനസിൽ കൊത്തിവച്ചിരിക്കുന്ന എത്രയോ എംടി വാക്യങ്ങളുണ്ട്. ഈ പെരുന്തച്ചൻ, വാക്കുകളെ അലസവായനയ്ക്കു വിട്ടുതരികയല്ല ചെയ്തത്; മനസിൽ ഉളി കൊണ്ട് കൊത്തിവയ്ക്കുകയാണ്. പെരുന്തച്ചന് ഒരു തവണ പിഴച്ചെങ്കിൽ എംടിക്ക് ഒരിക്കലും അതു പിഴയ്ക്കുന്നില്ല.

ചന്തുവിനെയും ഭീമനെയും സ്നേഹിക്കാൻ മലയാളികളെ ശീലിപ്പിച്ചത് എംടിയാണ്. ശീർഷാസനം നിൽക്കുന്ന നേരുകൾക്ക് ഇത്ര ഭംഗിയുണ്ട്, കാല്പനിക സൗന്ദര്യമുണ്ട് എന്നു പഠിപ്പിച്ചു, തച്ചനും ചന്തുവും ഭീമനുമൊക്കെ

ജീവിതത്തിന്റെ പകുതിയിൽ എംടി മരണത്തെ മുഖാമുഖം കണ്ടതാണെന്നു കേട്ടിട്ടുണ്ട്. അതിനു ശേഷമാണ് കൂടുതൽ ചിന്തേരിട്ടു തിളങ്ങിയ സൃഷ്ടികൾ കടലാസിലും അഭ്രപാളിയിലും ആ തച്ചൻ തീർത്തത്. ആ പ്രതിഭയുടെ കാരിരുമ്പ് കരുത്തിനെ, രോഗങ്ങൾക്കോ ദിനേശ് ബീഡിക്കോ ജീവിത ലഹരികൾക്കോ ഒന്നു തൊടാനായില്ലെന്ന്  ഈ നവതി വേളയിൽ അദ്ഭുതത്തോടെ ഓർക്കുന്നു. ചന്തുവിനെയും ഭീമനെയും സ്നേഹിക്കാൻ മലയാളികളെ ശീലിപ്പിച്ചത് എംടിയാണ്. ശീർഷാസനം നിൽക്കുന്ന നേരുകൾക്ക് ഇത്ര ഭംഗിയുണ്ട്, കാല്പനിക സൗന്ദര്യമുണ്ട് എന്നു പഠിപ്പിച്ചു, തച്ചനും ചന്തുവും ഭീമനുമൊക്കെ.

നഷ്ടബോധങ്ങളുടെ സങ്കടകടലിൽ ഉരുകിത്തീരാൻ വിധിക്കപ്പെട്ട ആ മനുഷ്യാത്മാക്കളെ ഏതു കാലത്തിനും സ്നേഹിക്കാനാകും. അതാണ് മലയാളിക്ക് എംടി എന്ന രണ്ടക്ഷരത്തോട് ഇത്ര മമത.  

ഷെർലക്കിലെ പൂച്ച മുതൽ നാലുകെട്ടിലെ അപ്പുണ്ണി വരെ എല്ലാവരും ജീവിതമെന്ന ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. അവർ വിജയിക്കാറേയില്ല. ജീവിതം പരാജയപ്പെടാനുള്ളതാണ്. കർക്കിടകത്തിലെ ഉണ്ണി ഒരുരുള ചോറിനു കൊതിച്ച് പരാജയപ്പെടുകയാണ്. കഡുഗണ്ണാവയിലെ പത്രപ്രവർത്തകന് നഷ്ടപ്പെട്ട സഹോദരിയെ തേടി അന്യരാജ്യത്ത് എത്തിയിട്ടും രക്ഷയില്ല. നഷ്ടബോധങ്ങളുടെ സങ്കടകടലിൽ ഉരുകിത്തീരാൻ വിധിക്കപ്പെട്ട ആ മനുഷ്യാത്മാക്കളെ ഏതു കാലത്തിനും സ്നേഹിക്കാനാകും. അതാണ് മലയാളിക്ക് എംടി എന്ന രണ്ടക്ഷരത്തോട് ഇത്ര മമത. ജീവിതത്തിൽ പക്ഷേ വിജയിച്ച ഒരാളായേ എന്നും തോന്നിയിട്ടുള്ളൂ. എഴുത്തിനപ്പുറം പ്രായോഗികതയുടെ ഒരു തലം ആ ജീവിതത്തെ ബാലൻസ് ചെയ്തു നിറുത്തി. അതുകൊണ്ട് മികച്ച സാഹിത്യ അക്കാദമി അധ്യക്ഷനായി. തുഞ്ചൻ പറമ്പിനു ജീവൻ നൽകി. അത്രയും പ്രായോഗികബുദ്ധിയും മിടുക്കും വൈവിധ്യവും ആ ജീവിതത്തെ എന്നും നയിച്ചു.

എംടി പത്രാധിപരായിരിക്കുമ്പോൾ മുൻകൈ എടുത്തു നടത്തിയ  മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ കോളജ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയാണ് എന്റെ ഒരു കഥ ആദ്യമായി മുതിർന്നവരുടെ കഥയ്ക്കൊപ്പം അച്ചടിമഷി പുരണ്ടതെന്നു കൂടി പറഞ്ഞാൽ കഥ പൂർത്തിയായി

എംടി 'തെക്കേപ്പാട്ട് മെഡിക്കൽസ്' എന്നൊരു കട നടത്തിയിരുന്നുവെന്ന് വായിക്കുന്നത് പുനത്തിലിന്റെ ഓർമകളിലാണ്. അക്ഷരങ്ങൾ കൊണ്ട് മനസ്സിന്റെ മുറിവുകൾക്കു മാത്രമല്ല ശരീരത്തിനും അവിടെ മരുന്നുണ്ടായിരുന്നു. അലിഗഡിൽ മെഡിസിൻ പഠിച്ചാൽ കഥ നഷ്ടമാകുമോ എന്ന പുനത്തിൽ ശങ്കകളെ സമാധാനിപ്പിച്ചതും സ്മാരകശിലകൾ എന്ന നോവലിനു പേരിട്ടതും എംടിയാണെന്നും വായിച്ചിട്ടുണ്ട്. ധീരനായ ഒരു പത്രാധിപർക്കേ നല്ല എഴുത്തുകാരെ വളർത്താനാകൂ എന്നും തെളിയിച്ചു. എംടി പത്രാധിപരായിരിക്കുമ്പോൾ മുൻകൈ എടുത്തു നടത്തിയ  മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ കോളജ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയാണ് എന്റെ ഒരു കഥ ആദ്യമായി മുതിർന്നവരുടെ കഥയ്ക്കൊപ്പം അച്ചടിമഷി പുരണ്ടതെന്നു കൂടി പറഞ്ഞാൽ കഥ പൂർത്തിയായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ