FOURTH SPECIAL

വിള്ളൽ വീണ 'പ്രതീക്ഷ'; സർക്കാർ നൽകിയ ഫ്ലാറ്റിൽ ഭീതിയോടെ മത്സ്യത്തൊഴിലാളികൾ

നിർമാണത്തിലെ അശാസ്ത്രീയത കാരണം ദുരിതമനുഭവിക്കുകയാണ് പ്രതീക്ഷ ഫ്ലാറ്റിലെ മത്സ്യത്തൊഴിലാളികൾ

അഖില രവീന്ദ്രന്‍

2012ലെ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുട്ടത്തറയിൽ നിർമിച്ച ഭവനസമുച്ചയം 2018 ഒക്ടോബര്‍ 31നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അഞ്ച് വർഷം ആകുന്നതിന് മുൻപ് തന്നെ ചോര്‍ന്നൊലിച്ചും തറയോടുകൾ പൊട്ടിപ്പൊളിഞ്ഞും മാലിന്യം കുമിഞ്ഞുകൂടിയും മത്സ്യത്തൊഴിലാളികളെ ദുരിതക്കെടുതിയിൽ ആക്കിയിരിക്കുകയാണ് വീടുകൾ. പ്രതീക്ഷ എന്ന പേരിട്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്.

24 ബ്ലോക്കുകളിലായി പതിനേഴരക്കോടി ചെലവിൽ മൂന്നേമുക്കാൽ ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച 192 ഫ്ലാറ്റുകളിൽ 24 എണ്ണത്തിലാണ് വിള്ളലുകളുള്ളത്. തറയോടുകൾ പൊട്ടിപ്പൊളിഞ്ഞു, മാലിന്യ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞു. പലരും സ്വന്തം പണം മുടക്കിയാണ് വീടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയത്. നിർമാണത്തിലെ അശാസ്ത്രീയത കാരണം ദുരിതമനുഭവിക്കുകയാണ് പ്രതീക്ഷ ഫ്ലാറ്റിലെ ജനങ്ങൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ