കുറ്റിയാട്ടൂര്‍ യുപി സ്‌കൂളിലെ തപാലോഫീസ്‌  
FOURTH SPECIAL

വിദ്യാലയ തപാലോഫീസൊരുക്കി കണ്ണൂര്‍ കുറ്റ്യാട്ടൂരിലെ യുപി സ്‌കൂള്‍

പിഎസ്‌സി മാതൃകയില്‍ സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ വിജ്ഞാപനമിറക്കി ഒഎംആര്‍ ഷീറ്റില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് കുട്ടി ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്

വെബ് ഡെസ്ക്

പഠനത്തോടൊപ്പം കുട്ടികള്‍ക്ക് തപാലാഫീസില്‍ 'ജോലി' ഒരുക്കി ഒരു വിദ്യാലയം. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ കെ.എ.കെ.എന്‍. എസ്.എ.യുപി സ്‌കൂളിലാണ് കുട്ടികളിലെ കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതിനും പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ തന്നെ ആദ്യത്തെ വിദ്യാലയ തപാലോഫീസിനാണ് കണ്ണൂര്‍ മയ്യിലിലെ കുറ്റിയാട്ടൂരില്‍ തുടക്കമിട്ടിരിക്കുന്നതെന്ന് കുറ്റിയാട്ടൂര്‍ കെ.എ.കെ.എന്‍. എസ്.എ.യു.പി സ്‌കൂളിലെ അധ്യാപിക കെ. സുഗതകുമാരി പറഞ്ഞു.

സ്‌കൂള്‍ സ്റ്റാഫ് ഫണ്ടില്‍ നിന്നാണ് കുട്ടിജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക. അധ്യാപകരും കുട്ടികളും തപാല്‍ പെട്ടിയിലിടുന്ന കത്തുകള്‍ ഉടമസ്ഥര്‍ക്കെത്തിക്കാനും രക്ഷിതാക്കള്‍ക്കുള്ള വിദ്യാലയത്തിലെ അറിയിപ്പുകള്‍ അയക്കാനും ഇവിടെ സംവിധാനമുണ്ട്. പിറന്നാളിനും മറ്റും നല്‍കുന്ന സമ്മാനങ്ങള്‍ കൊറിയര്‍ വഴി വിതരണത്തിനുള്ള സൗകര്യവും ലഭിക്കും. കത്തുകളില്‍ ഉപയോഗിക്കേണ്ട പ്രത്യേക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. പിഎസ്‌സി മാതൃകയില്‍ സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ വിജ്ഞാപനമിറക്കി ഒഎംആര്‍ ഷീറ്റില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് കുട്ടി ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. പോസ്റ്റ് ബോയ്, പോസ്റ്റ് ഗേള്‍ എന്നീ തസ്തികളിലേക്കാണ് കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. കുട്ടികള്‍ക്കു പഠനാവശ്യങ്ങള്‍ക്കുള്ള തുകയാണു ശമ്പളമായി നല്‍കുക. മാസംതോറും 10 രൂപയുടെ ശമ്പള വര്‍ധനയുമുണ്ടാകും. ആഴ്ചയില്‍ 2 ദിവസമുള്ള ജോലി സമയങ്ങളില്‍ പ്രത്യേക യൂണിഫോമും തൊപ്പിയുമുണ്ടാകും. 3 മുതല്‍ 7 വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് അവസരം നല്‍കുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍