ഫ്രെയിമിൽ ചുറ്റിയെടുത്ത നാടകൾക്കുള്ളിൽ ഇഴതെറ്റാതെ ഈർക്കിലികൾ കോർക്കുന്നത് കണ്ടാൽ ഇവർക്ക് കാഴ്ചയില്ലെന്ന് പറയില്ല. മനോഹരമായി മെടഞ്ഞ കവർ, അത് അവർ ചൂലാലയ്ക്കായി ഒരുക്കുന്നതാണ്. ചൂലാല ചെറിയ ഒരു ചൂലാണ്. ചേക്കുട്ടി പാവകളെ ഉണ്ടാക്കി വിജയിപ്പിച്ച ലക്ഷ്മി മേനോന്റെ മനസ്സിൽ വിരിഞ്ഞ പുതിയ ആശയം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പോത്താനിക്കാട് ട്രെയിനിങ് കം പ്രൊഡക്ഷൻ കേന്ദ്രത്തിലെ ഒരുകൂട്ടം സ്ത്രീകളാണ് ഈ ചൂലിനെ ചൂലാലയാക്കി വ്യത്യസ്തമാക്കുന്നത്. വെറും ചൂലെന്ന് ചൂലാലയെ തള്ളാനുമാവില്ല. ചൂലിനെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന സങ്കൽപ്പങ്ങളെയെല്ലാം തകർക്കുന്നതുമാണ് ചൂലാല