മനുഷ്യരുടെ ഇടയില്‍ ജീവിക്കാന്‍ സാധ്യമല്ലാതെ കുളം വിട്ടോടുന്ന അഴകന്റെയും പൂവാലിയുടേയും ജീവിതം പറയുന്ന എട്ടാംക്ലാസിലെ മലയാള പാഠപുസ്തകത്തിലെ അംബികാസുതന്‍ മാങ്ങാടിന്റെ കഥയാണ് 'രണ്ട് മത്സ്യങ്ങള്‍'. ഇത് വെറുമൊരു പാഠമല്ലെന്നും, സഹജീവി സ്നേഹത്തെ കുറിച്ച് ചുമ്മാ പഠിക്കുകയല്ല തങ്ങളെന്നും തെളിയിക്കുകയാണ് കോഴിക്കോട് നാദാപുരം പേരോട് ഹയര്‍സെക്കൻഡറി സ്‌കൂളിലെ എട്ട് സി യിലെ വിദ്യാര്‍ത്ഥികള്‍. യാദൃശ്ചികമായെത്തി തങ്ങളുടെ ബുക്ക് റാക്കില്‍ കൂട് വെച്ച് മുട്ടയിട്ട ബുള്‍ബുള്‍ പക്ഷിക്ക് അടയിരിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി കൂടിനും പക്ഷിക്കും കാവലിരിക്കുകയാണ് ക്ലാസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും