സുലോചന ടീച്ചര്‍ എഴുത്തുകാരിയാവുന്നത് എഴുപത്തിനാലാം വയസ്സിലാണ്. തന്റെ മുത്തശ്ശി പറഞ്ഞുതന്ന കഥകളുടെ വിസ്മയ ലോകത്തേക്ക് പുതിയ തലമുറയെകൂടി കൂട്ടിക്കൊണ്ട് പോവുകയാണ് ടീച്ചര്‍.
ഹിന്ദി ടീച്ചറായിരുന്ന സുലോചന ടീച്ചറെ അധ്യാപന ജീവിതത്തില്‍ നിന്നുള്ള വിരമിക്കലും ജീവത പങ്കാളിയുടെ മരണവും ഏകാന്തയിലേക്ക് കൊണ്ടെത്തിച്ചു. ഇതില്‍ നിന്നുള്ള രക്ഷപ്പെടലായാണ് ടീച്ചര്‍ പുസ്തകങ്ങളോട് കൂട്ടുകൂടിയതും എഴുതാൻ തുടങ്ങിയതും. ചെറുപ്പകാലത്ത് മുത്തശ്ശി പറഞ്ഞുതന്ന കഥകളും തറവാടുമൊക്കെ മനസിലുണ്ടായിരുന്ന ടീച്ചറുടെ ആദ്യ പുസ്തകത്തിലും മുത്തശ്ശികഥകളാണ്. പറഞ്ഞ് തീരാത്ത കഥകളുമായി ടീച്ചര്‍ എഴുത്ത് തുടരുകയാണ്.