അപ്രതീക്ഷിതമായി ഓണം ബംപര്‍ അടിച്ച സന്തോഷത്തിലാണ് ശ്രീവരാഹം സ്വദേശി അനൂപ്. എല്ലാ തവണയും ബംപർ ടിക്കറ്റ് അനൂപ് എടുക്കാറുണ്ട്. ഇത്തവണ ടിക്കറ്റെടുക്കാന്‍ 50 രൂപയുടെ കുറവുണ്ടായിരുന്നു. ഭാര്യയുടെ കുടുക്ക പൊട്ടിച്ചെടുത്താണ് 500 രൂപ തികച്ചത്. അതിനാലാണ് ടിക്കറ്റെടുക്കാന്‍ രാത്രിയായതെന്നും അനൂപ് പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബുദ്ധിമുട്ടുന്ന ബന്ധുക്കളെ സഹായിക്കാനും തുക ഉപയോഗിക്കുമെന്ന് അനൂപ് പറയുന്നു.