തിരുവനന്തപുരം നഗരത്തിലെ ദീപാലങ്കാരം 
FOURTH SPECIAL

നിറങ്ങളിലലിഞ്ഞ് തിരുവനന്തപുരം; കളറായി ഓണാഘോഷം

'കളറായി' ഓണം ആഘോഷിക്കുകയാണ് തിരുവനന്തപുരം. നഗരം ഒട്ടാകെയുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് കനകക്കുന്നിലും പരിസരങ്ങളിലും എത്തുന്നത്

ആദര്‍ശ് ജയമോഹന്‍

മഹാമാരിക്കുശേഷം ഓണക്കാലത്തെ ആഘോഷപൂര്‍വം വരവേറ്റിരിക്കുകയാണ് മലയാളികള്‍. രണ്ടു വര്‍ഷത്തിനു ശേഷം തിരുവനന്തപുരം നഗരത്തിലെ ഓണവും 'കളറാണ്'. നഗരം ഒട്ടാകെ വൈദ്യുത ദീപാലങ്കാരമൊരുക്കി വര്‍ണവിസ്മയം തീര്‍ത്തിരിക്കുകയാണ്. നഷ്ടപ്പെട്ടുപോയ ആരവവും സന്തോഷവും തിരികെ പിടിക്കാന്‍ നിരവധി ആളുകളാണ് കനകക്കുന്നിലും പരിസരങ്ങളിലും എത്തുന്നത്. ഓരോരുത്തര്‍ക്കും പറയാനുള്ളത് നല്ല നാളുകളിലേക്ക് കടന്നതിന്റെ പ്രതീക്ഷയും അതിജീവനത്തിന്റെ ആത്മവിശ്വാസവുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍. മുന്‍ വര്‍ഷങ്ങളില്‍ ഏഴ് ദിവസം നീണ്ടുനിന്നിരുന്ന ദീപാലങ്കാരം ഇത്തവണ 12 ദിവസമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ