FOURTH SPECIAL

'ഫാസ്‌ലെ ആസ്മാൻ തക് മിഠാ ദേ '

ഭിന്നശേഷിക്കാരായ നാലുപേരെ ഉൾപ്പെടുത്തി മലയാളിയായ സുനിൽ കോശി പുറത്തിറക്കിയ ആല്‍ബം

ദ ഫോർത്ത് - ബെംഗളൂരു

ഭിന്നശേഷി എന്നത് അതുല്യ ശേഷിയാണെന്ന് ഓർമിപ്പിക്കുകയാണ് ബെംഗളുരുവിൽ നിന്ന് ലോക ഭിന്നശേഷി ദിനത്തിൽ പുറത്തിറങ്ങുന്ന ഒരു സംഗീത ആൽബം . ഭിന്നശേഷിക്കാരായ നാലുപേരെ ഉൾപ്പെടുത്തി മലയാളിയായ സുനിൽ കോശിയാണ് 'ഫാസ്‌ലെ ആസ്മാൻ തക് മിഠാ ദേ 'എന്ന ഹിന്ദി ആൽബം പുറത്തിറക്കുന്നത് .
കുളിമുറി പാട്ടുകാരെ ലോകോത്തര വേദികളിലെ ഗായകരാക്കി മാറ്റുന്ന 'മഗ് റ്റു മൈക്ക്' എന്ന സംരംഭത്തിന്റെ അമരക്കാരൻ കൂടിയാണ് ബെംഗളുരുവിലെ സംഗീത ലോകത്തു സുപരിചിതനായ സുനിൽ കോശി .

ശാരീരിക വൈകല്യം  കാരണം പരിമിതികൾ സ്വയം നിശ്ചയിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയവർക്ക് പ്രചോദനമാകാനാണ്  സംഗീത ആൽബത്തിലൂടെ ശ്രമിക്കുന്നത് . ചക്ര കസേരയിൽ ജീവിതം ഒതുങ്ങി പോയിട്ടും ചുറ്റുമുള്ള ലോകത്തിനു പ്രകാശം പകരുന്ന ധന്യ രവി , സെറിബ്രൽ പാൾസി ബാധിച്ച ശ്രദ്ധ മുരളീധരൻ , ശാരീരിക അവശതകളെ അവസരമാക്കി മാറ്റിയ ബി കെ ശ്രീനിവാസ് പോളിയോ ബാധിതനായ ഡോ ഡി ഗണേഷ് എന്നിവരാണ് സംഗീത ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത് . അർച്ചന ഹള്ളിക്കേരിയാണ് സംഗീത ആൽബത്തിന്റെ സംവിധായിക . ഭിന്നശേഷി ദിനമായ ഇന്ന് ഗായിക കെ എസ് ചിത്ര ഓൺലൈനിലൂടെ ആൽബം റിലീസ് ചെയ്തു.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം