''ഞാളെ കുട്ട്യാളേ ഒരു ഗത്യേടിനെ കുറിച്ചാ, ഇപ്പോ ഉദാഹരണത്തിന് എന്റെ കയ്യീന്ന് ഒരു ഗ്ലാസ് വീണ് പൊട്ടീന്ന് വിചാരിക്ക്. അപ്പാടെ അമ്മ പറയും, നല്ല വെലേന്റെ ഗ്ലാസേയ്‌നു അത്. വ്‌ല്യേ വെലേന്റെ ഗ്ലാസേയ്‌നു അത്.അയ്യോ അത് പൊട്ടിപോയേലോ, അപ്പാടെ അമ്മ പറയണ കേട്ടിട്ട് അച്ഛൻ പറയും. ഇവനല്ലെങ്കിലും അതുംപൊട്ടിക്കല്ണ്ട്, ഇതും പൊട്ടിക്കല്ണ്ട്. ഞാനെന്റെ ജീവിതത്തില്‍ പൊട്ടിച്ചേ എല്ലാ കണക്കും ആടെ പറയും.
അഥവാ അമ്മേന്റെ കയ്യീന്നാ ഗ്ലാസ് പൊട്ട്യേതെങ്കില്, അമ്മ പറയും, ആ ഇത് പൊട്ടാനായിക്കീന്ന്.ഇത് പൊട്ടാനായ ഗ്ലാസേയ്നി , ഇതെന്താന്ന് പൊട്ടാഞ്ഞേന്ന് ഞാന്‍ വിചാരിച്ചേയ്നിന്ന് പറഞ് അച്ഛനും കൂടെ കൂടും..